ന്യൂഡൽഹി: കുറച്ചു ദിവസങ്ങളായി കോൺഗ്രസ് നേതൃത്വത്തെ ചൂടുപിടിപ്പിച്ച ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിനു ഒടുവിൽ കർട്ടനിട്ട് ശശി തരൂർ എംപി. തൻറെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂർ എക്സിൽ കുറിച്ചു. നാളെ കോൺഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിൻറെ വിശദീകരണ കുറിപ്പ്. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂർ കുറിപ്പിൽ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു.
തെറ്റായ വാർത്ത നൽകിയെന്നു മാത്രമല്ല, ഇതിനു പത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും തരൂർ ആരോപിച്ചു. കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പിൽ തരൂർ പറയുന്നു. നേരത്തെ അഭിമുഖത്തിൽ ഉറച്ചുനിന്ന തരൂർ നാളെ കോൺഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉൾപ്പെടെ തള്ളികളഞ്ഞും ഒറ്റയടിക്ക് മലക്കംമറിഞ്ഞത്.
നാളെ എഐസിസി വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നാണ് ശശി തരൂർ എംപി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത് . പറയാനുള്ളത് തിരുവനന്തപുരത്ത് വച്ച് പറഞ്ഞതാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും തരൂർ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം തരൂരിൻറെ അഭിമുഖം പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രം തിരുത്ത് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് കോൺഗ്രസിന് നേതൃത്വം ഇല്ലെന്ന് തരൂർ പറഞ്ഞിട്ടില്ലെന്നും ഇംഗ്ലീഷ് പരിഭാഷയിൽ വന്ന പിഴവാണെന്നും പത്രം വിശദീകരിച്ചു. വാർത്ത വന്ന സമയം മുതൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുനെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ തരൂരാണ് പെട്ടെന്ന് ചുവടുമാറ്റി ചവിട്ടിയത്.
4/5 among the good things:
While this kerfuffle might blow over, it has brought a lot of issues out into the open. I suddenly discovered what a lot of people really thought of me and learned from others’ speculations about options that i hadn’t ever considered exercising. Some… pic.twitter.com/NdxpiP64yc
— Shashi Tharoor (@ShashiTharoor) February 27, 2025