BREAKING NEWS

എന്റെ നാവുപിഴയല്ല പത്രത്തിന്റേത്!! അഭിമുഖം വളച്ചൊടിച്ചു, കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചു, ഞാനൊരു പാർട്ടിയിലേക്കും പോകാനുദ്ദേശിക്കുന്നില്ല- തരൂർ, ഇംഗ്ലീഷ് പരിഭാഷയിൽ വന്ന പിഴവെന്ന് പത്രത്തിന്റെ തിരുത്ത്

· · 1 min read
Share: Copied!

ന്യൂഡൽഹി: കുറച്ചു ദിവസങ്ങളായി കോൺ​ഗ്രസ് നേതൃത്വത്തെ ചൂടുപിടിപ്പിച്ച ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിനു ഒടുവിൽ കർട്ടനിട്ട് ശശി തരൂർ എംപി. തൻറെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂർ എക്സിൽ കുറിച്ചു. നാളെ കോൺഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിൻറെ വിശദീകരണ കുറിപ്പ്. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂർ കുറിപ്പിൽ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു.

വയനാട് ടൗൺഷിപ് എൽസ്റ്റോൺ എസ്റ്റേറ്റിൽ; 7 സെന്റ് പ്ലോട്ടിൽ 20 ലക്ഷത്തിന് വീട്; 12 വർഷത്തേക്ക് കൈമാറ്റ അനുമതിയില്ല, കണക്കുകൾ തൃപ്തികരമല്ല, തുക കൂടുതൽ, ഈ പണത്തിലെ സർക്കാർ താൽപര്യം എന്താണെന്ന് വ്യക്തമാക്കണം- ടി സിദ്ദിഖ് എംഎൽഎ

തെറ്റായ വാർത്ത നൽകിയെന്നു മാത്രമല്ല, ഇതിനു പത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും തരൂർ ആരോപിച്ചു. കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പിൽ തരൂർ പറയുന്നു. നേരത്തെ അഭിമുഖത്തിൽ ഉറച്ചുനിന്ന തരൂർ നാളെ കോൺഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉൾപ്പെടെ തള്ളികളഞ്ഞും ഒറ്റയടിക്ക് മലക്കംമറിഞ്ഞത്.

തരൂരിനെ അങ്ങനെ വിട്ടുകളയാനാവില്ല, ഇനി രാഹുലിന് തൊട്ടടുത്ത് സ്ഥാനം!! ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ശശി തരൂരിന്?

നാളെ എഐസിസി വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നാണ് ശശി തരൂർ എംപി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത് . പറയാനുള്ളത് തിരുവനന്തപുരത്ത് വച്ച് പറഞ്ഞതാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും തരൂർ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം തരൂരിൻറെ അഭിമുഖം പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രം തിരുത്ത് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് കോൺഗ്രസിന് നേതൃത്വം ഇല്ലെന്ന് തരൂർ പറഞ്ഞിട്ടില്ലെന്നും ഇംഗ്ലീഷ് പരിഭാഷയിൽ വന്ന പിഴവാണെന്നും പത്രം വിശദീകരിച്ചു. വാർത്ത വന്ന സമയം മുതൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുനെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ തരൂരാണ് പെട്ടെന്ന് ചുവടുമാറ്റി ചവിട്ടിയത്.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026