BREAKING NEWS

തരൂരിനെ അങ്ങനെ വിട്ടുകളയാനാവില്ല, ഇനി രാഹുലിന് തൊട്ടടുത്ത് സ്ഥാനം!! ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ശശി തരൂരിന്?

· · 1 min read
Share: Copied!

ന്യൂഡൽഹി: അങ്ങനെ ശശി തരൂരിനെ പിണക്കി വിടാൻ കോൺ​ഗ്രസ് നേതാക്കൾക്കൾക്കാവില്ല. അതിനിലാ‍ൽ തന്നെ കോൺഗ്രസ് നേതൃത്വവുമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി അകൽച്ചയിൽ കഴിയുന്ന ശശി തരൂർ എംപിക്ക് പാർട്ടി നിർണായക പദവി നൽകിയേക്കുമെന്ന് സൂചന. ശശി തരൂരിനെപോലുള്ള ബു​ദ്ധിയും ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ച് പരിചയവുമുള്ള ഒരു നേതാവിനെ പാർട്ടിക്കൊപ്പം ഉറപ്പിച്ച് നിർത്താനാണ് കോൺഗ്രസിന്റെ പുതിയ നീക്കം. അതിനായി ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. നിലവിൽ അസമിൽ നിന്നുള്ള എംപി ഗൗരവ് ഗൊഗൊയ് ആണ് പ്രതിപക്ഷ ഉപനേതാവ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞാൽ തൊട്ടടുത്ത പദവിയാണിത്.

അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതര വിഷയങ്ങൾ ഉണ്ടാകും, പാർട്ടിയെ കുത്തിയാണ് പോകുന്നതെന്ന് ഓർക്കണം, ഒരു ദാക്ഷിണ്യവും നിന്നോടോ കുടുംബത്തോടോ ഉണ്ടാകില്ല… കൂറുമാറിയ അം​ഗത്തിന്റെ ഭർത്താവിന് ഭീഷണി സന്ദേശവുമായി സിപിഐഎം ഏരിയ സെക്രട്ടറി

മാത്രമല്ല ഗൗരവ് ഗൊഗൊയിയെ അസം പിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം. കേരളത്തോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം കൂടിയാണ് അസം. ഗൗരവിന് പിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ച് സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് ഹൈക്കമാൻഡിന് പദ്ധതിയുണ്ട്. ഗൗരവ് ഗൊഗൊയ് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ രംഗത്തെത്തണമെന്ന നിലപാടാണ് അസം കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് അസം നേതൃത്വം ഹൈക്കമാൻഡിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ആരം സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും! ഇതാര് നാഗവല്ലിയെ തളച്ച ഡോക്ടര്‍ സണ്ണിയോ? പോഡ്കാസ്റ്റ് വിവാദങ്ങള്‍ക്കിടെ മാസ്സ് ഡയലോഗുമായി ശശി തരൂര്‍…

അതേസമയം ഇന്ന് അസം കോൺഗ്രസ് നേതൃത്വത്തിന്റെ യോഗം ഡൽഹിയിൽ നടക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം അസം പിസിസി അദ്ധ്യക്ഷനായി ഗൗരവ് ഗൊഗൊയിയെ ഔദ്യോ​ഗികമായി പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ ലോക്സഭ പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിയേണ്ടതായി വരും. നിലവിൽ രാഹുൽ ഗാന്ധി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ തന്നെ പ്രധാന പദവിയിലേക്ക് പരിഗണിക്കപ്പെടണമെന്ന ആവശ്യം തരൂർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ സംഘടന പരിചയം ശശി തരൂരിന് കുറവായത് കൊണ്ട് അത്തരം ചുമതലകൾ നൽകാൻ കോൺഗ്രസ് തയ്യാറായേക്കില്ല. എന്നാൽ ലോക്സഭ ഉപനേതാവ് പദവിയിലേക്ക് പരിഗണിച്ചാൽ തരൂരിന്റെ പിണക്കം ഒരുവിധത്തിൽ മാറുമെന്നാണ് നേതൃത്വം കരുതുന്നത്. അതേ സമയം സംഘടനാ പരിചയം കുറവാണെങ്കിലും ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചുള്ള പരിചയവും അറിവുള്ള തരൂരിനെ കണ്ടില്ലെന്നു വയക്കാൻ കോൺ​ഗ്രസ് നേതൃത്വത്തിന് കഴിയില്ലതാനും.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026