BREAKING NEWS

‘കഴിഞ്ഞ ഒൻപത് വർഷമായി പുലർത്തിയിരുന്ന മൗനം മതിയാക്കി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണ്’- പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ജയലളിതയുടെ തോഴി വി.കെ. ശശികല

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകി മുൻ അണ്ണാ ഡിഎംകെ നേതാവും ജെ. ജയലളിതയുടെ വിശ്വസ്തയുമായിരുന്ന വി.കെ. ശശികല രംഗത്ത്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന പ്രഖ്യാപനം ശശികല നടത്തിയത്. ‘നല്ല വാർത്ത ഉടൻ വരും’ എന്ന് ശശികല, തൻ്റെ രാഷ്ട്രീയ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കമുതിയിൽ നടന്ന ചടങ്ങിൽ അണ്ണാ ദുരൈ, എം.ജി.ആർ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പുതിയ പാർട്ടിയുടെ കൊടി ശശികലയെ പരിചയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഒൻപത് വർഷമായി താൻ പുലർത്തിയിരുന്ന മൗനം ഇനി മതിയാക്കുമെന്നും രാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്നും അവർ അനുയായികളോട് വ്യക്തമാക്കി. പാർട്ടിയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രവേശനത്തിൻ്റെ വ്യക്തമായ സൂചനയാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നാണ് ശശികലയെ അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കിയത്. മുമ്പ് പാർട്ടിയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി അവർ പ്രവർത്തിച്ചിരുന്നു. തന്നെ തഴഞ്ഞ എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷമായ വിമർശനമാണ് ശശികല ഉയർത്തുന്നത്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സഖ്യവും, ബിജെപി-അണ്ണാ ഡിഎംകെ സഖ്യവും തമ്മിലുള്ള പ്രധാന പോരാട്ടത്തിനാണ് ഇത്തവണ തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. ഇതിന് പുറമെ സൂപ്പർ താരം വിജയ് തൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി രംഗത്തുള്ളത് തമിഴ്നാട്ടിൽ ത്രികോണ പോരാട്ടത്തിനാണ് കളമൊരുക്കിയത്. ഇതിനിടയിലേക്കാണ് ശശികലയുടെ പുതിയ പാർട്ടിയുടെ കടന്നുവരവ്. അണ്ണാ ഡിഎംകെയുടെ വോട്ടുകൾ ചോരാൻ ശശികലയ്ക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

അമേരിക്കയുടെ ഭീഷണിക്ക് പുല്ലുവില… തെക്കൻ തീരങ്ങളിൽ കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ… പരീക്ഷിച്ച് ഇറാൻ റവല്യൂഷണറി ഗാർഡിൻറെ സൈനികാഭ്യാസം!! ‘ഏകപക്ഷീയമായ ഒരു കരാറിനും വഴങ്ങില്ല’- ഇറാൻ, ചർച്ചകൾ വ്യാഴാഴ്ച

BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
13 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026