അശ്വതി: സന്താനങ്ങളുടെ പഠനാവശ്യങ്ങള്‍ക്കായി പണച്ചെലവ് വരും, ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും.
ഭരണി:പുതിയ പദ്ധതികള്‍ക്കു തുടക്കം, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ആരോഗ്യപ്രശ്നങ്ങളുണ്ടാകും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും.
കാര്‍ത്തിക: സന്തോഷാനുഭവങ്ങളുണ്ടാകും, പിതൃതുല്യരുടെ പെരുമാറ്റത്തില്‍ വിഷമങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങള്‍, സന്താനങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കും.
രോഹിണി: ഗൃഹത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, വാക്കുകള്‍ മധുരമാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും.
മകയിര്യം: വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കും, കാര്യസാധ്യത്തിനായി അക്ഷീണം പ്രവര്‍ത്തിക്കേണ്ടതായി വരും, എതിരഭിപ്രായങ്ങളെ വകവയ്ക്കില്ല.
തിരുവാതിര: എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി കലഹിക്കാന്‍ സാധ്യതയുണ്ട്, സാമ്പത്തികനിലയില്‍ മെച്ചമുണ്ടാകും, ദൂരയാത്രകള്‍ നടത്തേണ്ടി വരും.
പുണര്‍തം:മനസിന് സന്തോഷമുള്ളകാര്യങ്ങള്‍ കേള്‍ക്കും, വാക്കുകള്‍ മറ്റുള്ളവര്‍ അംഗീകരിക്കും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും.
പൂയം: യാത്രകള്‍ ഫലവത്താകും, സുഹൃത്തുക്കളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളും, വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
ആയില്യം: സഹപ്രവര്‍ത്തകരുടെ പിന്തുണയാല്‍ ഏറ്റെടുത്തകാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം.
മകം:സാമ്പത്തിക ഉന്നമനം ഉണ്ടാകും, കുടുംബത്തില്‍ സ്വസ്ഥതക്കുറവ് ഉണ്ടായേക്കാം, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം.
പൂരം: വാക്കുകള്‍ തീഷ്ണമാകാം, തന്ത്രങ്ങള്‍ മറക്കും, വാസഗൃഹം മോടിപിടിപ്പിക്കാന്‍ ശ്രമിക്കും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.
ഉത്രം: ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും, ഗൃഹത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, വാക്കുകള്‍ മധുരമാകും, സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും.
അത്തം: വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കും, ബന്ധുജനങ്ങളുമായി സമയം ചെലവഴിക്കും.
ചിത്തിര: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, കടബാധ്യതകള്‍ കുറയ്ക്കുന്നതിനായി വഴികള്‍ കാണും, സഹോദരങ്ങളുടെ സഹായം ലഭിക്കും.
ചോതി: രോഗദുരിതങ്ങളില്‍നിന്ന് മോചനം ലഭിക്കും, പൂര്‍വികസ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സമവായമുണ്ടാകും, സഹോദരഗുണം.
വിശാഖം: ധനാഗമ മാര്‍ഗം വര്‍ധിക്കും, വ്യവഹാരങ്ങളില്‍ വിജയമുണ്ടാകും, സന്താനങ്ങള്‍ മുഖേനഗുണാനുഭവം, ജീവിതപങ്കാളിക്ക് നേട്ടം.
അനിഴം: വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം, സാമ്പത്തിക അച്ചടക്കം പാലിക്കും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, ആരോഗ്യംമെച്ചപ്പെടും.
തൃക്കേട്ട: വാക്കുകള്‍ പരുക്ഷമാകാതെ ശ്രദ്ധിക്കണം, അമിത ചെലവുണ്ടാകും, ബന്ധുജനങ്ങളുമായി അകലം പാലിക്കും, വിദേശത്ത് നിന്ന് സത് വാര്‍ത്തകള്‍കേള്‍ക്കും.
മൂലം: വ്യവസ്ഥകള്‍ക്കെതിരേ നിലപാട് എടുക്കും, സാമ്പത്തിക കാര്യങ്ങളില്‍ മാറ്റമുണ്ടാകും, ആരോഗ്യക്കാര്യങ്ങളില്‍ ആശങ്ക.
പൂരാടം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം, ശ്രദ്ധേയ നിലപാടുകള്‍ കൈക്കൊള്ളും, ദൂരയാത്രകളുണ്ടാകും, സഹോദരങ്ങളുടെ സഹായം ലഭിക്കും.
ഉത്രാടം: സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവങ്ങളുണ്ടാകും, തൊഴില്‍പരമായി പുരോഗതിയുണ്ടാകും, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും.
തിരുവോണം: വാക്കുകള്‍ നല്ല രീതിയില്‍ ഉപയോഗിക്കും, മാതുലന്മാരില്‍നിന്ന് നേട്ടങ്ങളുണ്ടാകും, പൂര്‍വിക സ്വത്തില്‍ നിന്ന് നേട്ടങ്ങളുണ്ടാകും.
അവിട്ടം: കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, വ്യവഹാരങ്ങളില്‍ വിജയിക്കും, ആലോചനയില്ലാതെ പ്രവര്‍ത്തിക്കരുത്.
ചതയം: തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, വിശേഷപ്പെട്ട ആഭരണങ്ങള്‍ സമ്മാനമായി ലഭിക്കും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.
പുരുരുട്ടാതി: വാക്കുകള്‍ യാഥാര്‍ഥ്യമാകും, യാത്രകള്‍ അടിക്കടിയുണ്ടാകും, വിചാരിച്ചകാര്യങ്ങള്‍ സാധിക്കാന്‍ കഠിനശ്രമം നടത്തേണ്ടതായി വരും.
ഉത്രട്ടാതി: ആരോഗ്യക്കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും, തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും, സാമ്പത്തികകാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും.
രേവതി: ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ആശങ്കകള്‍ അസ്ഥാനത്താകും, പുതിയ സംരംഭങ്ങള്‍ക്കു തുടക്കമിടും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288