BREAKING NEWS

ചുമ്മാ വായിത്താളമടിക്കാതെ ചങ്കൂറ്റമുണ്ടെങ്കിൽ ചെയ്ത് കാണിക്ക്, അഹ​ങ്കാരം അല്ലാതെയൊന്നുമല്ല!! പാക്കിസ്ഥാനെ വെല്ലുവിളിച്ച് ഹർഭജൻ, ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങില്ലെന്ന് ഔദ്യോ​ഗികമായി ഐസിസിയെ അറിയിക്കാതെ പാക്കിസ്ഥാൻ… നടപടി പിടി വീഴുമെങ്കിൽ ഒന്നുമേ അറിയാത്ത പോലെ കളത്തിലിറങ്ങാനുള്ള പിസിബിയുടെ തന്ത്രമോ?

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: ടി20-ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തെ ചുറ്റിപ്പറ്റിയുള്ള നാടകീയതയ്ക്ക് അന്ത്യം കുറിക്കാതെ പാക്കിസ്ഥാൻ. ഫെബ്രുവരി 15-ന് ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിൽ പാക്കിസ്ഥാൻ ടീം കളത്തിലിറങ്ങില്ലെന്ന് കഴിഞ്ഞ ദിവസം പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിൽ പങ്കെടുക്കുമെന്നും മറ്റ് മത്സരങ്ങളിൽ കളിക്കുമെന്നുമായിരുന്നു പാക്കിസ്ഥാന്റെ ഔദ്യോ​ഗിക പ്രഖ്യാപനം. എന്നാൽ ഈ പ്രഖ്യാപനം വന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും ഇതുവരെ മത്സരം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് യാതൊരു ഔദ്യോഗിക വിവരവും നൽകിയിട്ടില്ല. ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച് ഐസിസിക്ക് ഒരു ഔദ്യോഗിക മെയിലും അയയ്‌ക്കേണ്ടതില്ലെന്നാണ് പിസിബിയുടെ തീരുമാനം. പിസിബിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇതും പാക്കിസ്ഥാന്റെ തന്ത്രമാണോയെന്ന സംശയമാണ് ഇപ്പോഴുള്ളത്.

കളിക്കാതിരുന്നാൽ ഭീമമായൊരു തുക നഷ്ടപരിഹാരമായി ഇറക്കേണ്ടിവന്നാൽ അതിനൊരു തടയെന്ന രീതിയിൽ കളത്തിലിറങ്ങാനുള്ള പാക്കിസ്ഥാന്റെ തന്ത്രമാണോ ഇതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതേസമയം മത്സര ബഹിഷ്‌കരണം സംബന്ധിച്ച് പിസിബിയിൽ നിന്നുള്ള ഔദ്യോഗിക ആശയവിനിമയത്തിനായി ഐസിസി കാത്തിരിക്കുകയാണ്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചെങ്കിൽ മാത്രമേ ഐസിസിക്ക് അടുത്ത സ്റ്റെപ്പ് നടപടികൾ കൈക്കൊള്ളാനാകൂ.

ഇതിനിടെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രം​ഗത്തെത്തി. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ പാക്കിസ്ഥാന് ചങ്കൂറ്റമുണ്ടോ എന്ന് ചോദിച്ച ഹർഭജൻ പറ്റുമെങ്കിൽ ചെയ്തുകാണിക്കണമെന്നും വെല്ലുവിളിച്ചു, സ്വന്തം നാട്ടിലെ ജനങ്ങളുടെ ആഗ്രഹം തള്ളിക്കളഞ്ഞ് വെറും അഹങ്കാരം കാണിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചതുകൊണ്ട് പാക്കിസ്ഥാന് എന്ത് നേട്ടമാണ് കിട്ടാൻ പോകുന്നതെന്നും ഹർഭജൻ സിംഗ് ചോദിച്ചു. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് വരുത്തിത്തീർത്ത് സ്വന്തം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമാണിത്. ഇത്രയ്ക്ക് ഉറപ്പുള്ള തീരുമാനമാണെങ്കിൽ അത് നടപ്പിലാക്കി കാണിക്കൂ, നിങ്ങൾക്ക് അതിനുള്ള ചങ്കൂറ്റമുണ്ടോ എന്ന് നമുക്ക് നോക്കാം-ഹർഭജൻ ത പറഞ്ഞു.

ഫെബ്രുവരി ഏഴ് മുതൽ തുടങ്ങുന്ന ലോകകപ്പിൽ ഒരേ ഗ്രൂപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 15 നാണ് ഇരുവരും തമ്മിലുള്ള ബ്ലോക്ക് ബസ്റ്റർ പോരാട്ടം. അതേസമയം ഫെബ്രുവരി 15-ലെ മത്സരത്തിനായി ഇന്ത്യ കൊളംബോയിലേക്ക് പോകുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. മത്സരത്തിനായി ഇന്ത്യ കൊളംബോയിലേക്ക് പോകുകയും മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടോസിനായി ഗ്രൗണ്ടിൽ ഹാജരാകുകയും ചെയ്യും. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ ടോസിന് ഹാജരായില്ലെങ്കിൽ, മാച്ച് റഫറി ഇന്ത്യയ്ക്ക് വാക്കോവർ നൽകും. ഇതോടെ ഇന്ത്യയ്ക്ക് രണ്ട് പോയന്റും ലഭിക്കും. മത്സരത്തിനായി ഇന്ത്യ കൊളംബോയിലേക്ക് പോകാത്ത സാഹചര്യം വന്നാൽ ഇരു ടീമുകൾക്കുമായി പോയന്റ് പങ്കുവെയ്ക്കും.

 

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026