CINEMA

ജപ്പാനിലും ‘പുഷ്പ’ തരംഗം; 14 ദിവസം കൊണ്ട് 6.1 കോടി കളക്ഷൻ നേടി അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂൾ’

· · 1 min read
Share: Copied!

ഇന്ത്യയിൽ ചരിത്രം കുറിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുന്‍റെ ‘പുഷ്പ 2: ദ റൂൾ’ ജപ്പാനിലും തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും 14 ദിവസത്തിനുള്ളിൽ 6.1 കോടി രൂപ (105 ദശലക്ഷം യെൻ) ജപ്പാൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം സ്വന്തമാക്കി. ഏകദേശം 17,000-ത്തോളം ആളുകളാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ജാപ്പനീസ് തിയേറ്ററുകളിൽ സിനിമ കാണാനെത്തിയത്.

ലോകത്തിലെ തന്നെ ഏറ്റവും സെലക്ടീവായ സിനിമാ വിപണികളിലൊന്നായ ജപ്പാൻ അല്ലു അർജുനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണയായി ദൈർഘ്യം കുറഞ്ഞ സിനിമകൾക്ക് മുൻഗണന നൽകുന്ന ജാപ്പനീസ് പ്രേക്ഷകർ, 3 മണിക്കൂർ 40 മിനിറ്റ് നീളമുള്ള ഈ ബ്രഹ്മാണ്ഡ ചിത്രത്തെ നെഞ്ചിലേറ്റിയത് താരത്തിന്‍റെ ആഗോള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ സാംസ്കാരിക അംബാസഡറായി അല്ലു അർജുൻ മാറിക്കൊണ്ടിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ 2’വിലൂടെ ഭാഷയുടെയും സംസ്കാരത്തിന്‍റേയും അതിർവരമ്പുകൾ ഭേദിച്ച് ജപ്പാനിലെ മുഖ്യധാര സിനിമാ ചർച്ചകളിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ജാപ്പനീസ് വിപണിയിൽ സിനിമകൾക്ക് ദീർഘകാലം തിയേറ്ററുകളിൽ ഓടാനുള്ള ശേഷിയുള്ളതിനാൽ വരും ദിവസങ്ങളിലും കളക്ഷനിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഈ നേട്ടം അല്ലു അർജുന്‍റെ വരാനിരിക്കുന്ന ആഗോള പ്രോജക്റ്റുകൾക്കും വലിയ ഊർജ്ജമാകും എന്നാണ് കണക്ക് കൂട്ടുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026