BREAKING NEWS

311 റൺസൊക്കെ എന്ത്?  ആരോണിന്റെ അപരാജിത സെഞ്ചുറി (115), വൈഭവിന്റെ വെടിക്കെട്ട് 68, ആയുഷിന്റെ 62… അഫ്‌ഗാനിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ, എതിരാളികൾ ഇം​ഗ്ലണ്ട്

· · 1 min read
Share: Copied!

ഹരാരെ: അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ റൺമല പുഷ്പം പോലെ മറികടന്ന് ഇന്ത്യ. അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ഇം​ഗ്ലണ്ടിനെ നേരിടും.

മലയാളി താരം ആരോൺ ജോർജിന്റെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയെ കൂറ്റൻ സ്കോർ അനായാസമായി മറികടക്കാൻ സഹായിച്ചത്. 104 പന്തിൽ രണ്ട് സിക്‌സറും 15 ഫോറുകളും അടക്കം 115 റൺസെടുത്താണ് താരം പുറത്തായത്.

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശി 33 പന്തിൽ നാല് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 68 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ ആയുഷ് മാത്രേയും അർധ സെഞ്ച്വറി നേടി. 59 പന്തിൽ നാല് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 62 റൺസ് നേടി പുറത്തായി. വിഹാർ മൽഹോത്ര 38 റൺസ് നേടി പുറത്തായി.

ആദ്യം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് അടിച്ചെടുത്തു. ഫൈസൽ ഖാന്റെയും ഉസൈറുള്ളായുടെയും വെടിക്കെട്ട് സെഞ്ച്വറികളാണ് അഫ്ഗാന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 93 പന്തിൽ 110 റൺസെടുത്ത ഷിനോസദയാണ് അഫ്ഗാനിസ്ഥാൻറെ ടോപ് സ്കോറർ. അവസാന ഓവറിൽ സെഞ്ച്വറിയിലെത്തിയ ഉസൈറുള്ള നിയാസി 86 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. അഫ്ഗാന് വേണ്ടി ഓപ്പണർ ഉസ്മാൻ സാദത്ത് 39റൺസും ഖാലിദ് അഹമ്മദ് സായി 31 റൺസുമെടുത്തു.

മൂന്നാം വിക്കറ്റിൽ ഉസൈറുള്ള നിയാസി-ഫൈസൽ ഷിനോസോദ സഖ്യം 130 പന്തിൽ 148 റൺസെടുത്തതാണ് അഫ്ഗാന് കരുത്തായത്. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു. ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഓസ്‌ട്രേലിയയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.

 

View this post on Instagram

 

A post shared by ICC (@icc)

BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026
BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026