BREAKING NEWS

സ്വർണത്തിന് വീണ്ടും വിജയക്കുതിപ്പ്!! രാജ്യാന്തര വില ഔൺസിന് 5,000 ഡോളറിന് മുകളിൽ, സംസ്ഥാനത്ത് 4,840 രൂപയുടെ വർദ്ധനവ്, സ്വർണം പവന് 1,17,720 രൂപ

· · 1 min read
Share: Copied!

കൊച്ചി: കഴിഞ്ഞ ദിവസത്തെ ഉയർച്ച താഴ്ചകൾക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും പടിപടിയായി വർദ്ധനവ്. ഇന്ന് പവന് 4,840 രൂപ വർദ്ധിച്ച് 1,17,720 രൂപയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. അതുപോലെ രാജ്യാന്തര വില ഔൺസിന് 400 ഡോളറിലേറെ മുന്നേറി വീണ്ടും 5,000 ഡോളറിന് മുകളിലെത്തി. ഒരുവേള 5,063 വരെ എത്തിയ വില ഇപ്പോൾ എത്തിനിൽക്കുന്നത് 5,055 ഡോളറിനു മുകളിലാണ്. അതേസമയം കേരളത്തിൽ ഇന്ന് പവൻവില 6,000 രൂപയ്ക്കടുത്ത് ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. അതുപോലെ 18 കാരറ്റ് സ്വർണം ​ഗ്രാമിന് 12,090 രൂപയും പവന് 96,720 രൂപയുമായി

ഇന്നത്തെ സ്വർണവില

22 കാരറ്റ്- 1,17,720
18 കാരറ്റ്- 96,720
14 കാരറ്റ്- 75,560
9 കാരറ്റ്- 48,560
വെള്ളി- 3,200

അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവ് കണ്ടപ്പോൾ സ്വർണവില ഒരു ലക്ഷത്തിന് താഴെ പോകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പലരും. എന്നാൽ വില വീണ്ടും കയറിയത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള സ്വർണവില ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് 112,880 രൂപയിലാണ് വ്യാപാരം നടന്നത്. രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,910 രൂപയും പവന് 111,280 രൂപയുമായിരുന്നു വില.

ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടും എ‌ടുത്തണിയാനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി, എസ്ഐആറിൽ ജനങ്ങൾക്കുവേണ്ടി മമത ഇന്ന് കളത്തിലിറങ്ങും!! തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകും

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026