BREAKING NEWS

MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകൂവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ്… കാറിൽ നല്ല പച്ച മലയാളത്തിൽ നിയമസഭാംഗം എന്ന് എഴുതി വച്ചതു വെറുതെയായി… എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിങ് അനുവദിക്കൂവെന്ന് വാച്ച് ആൻഡ് വാർഡ്… വൈറലായി മാത്യു ടി തോമസ് എംഎൽഎയുടെ പോസ്റ്റ്

· · 1 min read
Share: Copied!

എംഎൽഎ, എംപി തുടങ്ങിയ ബോർഡുകൾ വെച്ച ഭരണാധികാരികളുടെ വാഹനങ്ങൾ നിരന്തരം നിരത്തുകളിലൂടെ ചീറിപ്പായാറുണ്ട്. എന്നാൽ, നിയമസഭാംഗം എന്ന് പൂർണമായും മലയാളത്തിൽ എഴുതിയ ബോർഡ് വെച്ച വാഹനങ്ങൾ ആർക്കും അത്ര പരിചിതമാവില്ല. ഇത്തരത്തിൽ വാഹനത്തിന് മുന്നിൽ മലയാളത്തിലുള്ള ബോർഡ് വെച്ചതിന്റെ പൊല്ലാപ്പിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് തിരുവല്ല എംഎൽഎയും ജെഡിഎസ് നേതാവുമായ മാത്യു ടി തോമസ്.

പൊല്ലാപ്പിനു കാരണം വേറൊന്നുമല്ല, മാത്യു ടി തോമസ് ഉപയോഗിക്കുന്ന വാഹനത്തിന് മുന്നിൽ നിയമസഭാംഗം എന്ന് മലയാളത്തിൽ എഴുതിയ ബോർഡാണ് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വാഹനവുമായി നിയമസഭയിൽ എത്തിയ ശേഷം പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഇത് എംഎൽഎമാരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമാണെന്നും അത് മാത്രമേ ഇവിടെ പാർക്ക് ചെയ്യാൻ അനുവദിക്കൂവെന്നുമാണ് വാച്ച് ആൻഡ് വാർഡ് പറഞ്ഞത്. വാച്ച് ആൻ വാർഡിന് MLA എന്നതിന്റെ മലയാളം അറിയാത്തതാണോ അതോ പെട്ടെന്നു കണ്ടപ്പോൾ കൺഫ്യൂഷൻ അടിച്ചതാണോയെന്ന് അറിയില്ല, ഏതായാലും എംഎൽഎയ്ക്ക് കാർ പാർക്ക് ചെയ്യാൻ സ്ഥലം കൊടുത്തില്ല.

മാത്യു ടി തോമസ് എംഎൽഎയുടെ വാക്കുകളിലേക്ക്, ഞാൻ 2018 മുതൽ ഉപയോഗിക്കുന്ന കാറാണിത്. 2.25 ലക്ഷം കിലോമീറ്റർ ഓടിയും കഴിഞ്ഞു. ഇന്ന് നിയമസഭയിൽ ചെന്ന് പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ അത്ര പരിചയമില്ലാത്ത ഒരു വാച്ച് ആൻഡ് വാർഡ് ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു, ഇവിടെ എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിങ് അനുവദിക്കൂ.

നിയമസഭാ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു. എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പറ്റൂ. എംഎൽഎ എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകൂവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണെന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ ഞാൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്.

രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ അംഗീകരിച്ച് ലോക്‌സഭ ; 2004ന് ശേഷം ഇതാദ്യം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്രമേയം പാസാക്കിയത് ശബ്ദവോട്ടിലൂടെ

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026