BREAKING NEWS

വീട്ടില്‍ വേഗം എത്താന്‍ ട്രാഫിക് തടസമായി, സൈറണിട്ട് അംബുലന്‍സോടിച്ച് ഡ്രൈവര്‍, പൊലീസ് ചോദ്യം ചെയ്തതോടെ പണി പാളി, കേസെടുത്ത് പൊലീസ്

· · 1 min read
Share: Copied!

ബെംഗളൂരു: ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വേഗത്തിൽ വീട്ടിലെത്താൻ ആംബുലൻസിൽ സൈറൺ മുഴക്കി പാഞ്ഞ ഡ്രൈവർ പിടിയിൽ. ബനശങ്കരിയിൽ താമസിക്കുന്ന ആംബുലൻസ് ഡ്രൈവർ മോഹൻകുമാറാണ് പിടിയിലായത്. കഴിഞ്ഞദിവസം രാമയ്യ മെഡിക്കൽ കോളേജിൽനിന്ന് അതിവേഗത്തിലെത്തിയ ആംബുലൻസ് സംശയംതോന്നി പോലീസ് തടഞ്ഞു നിർത്തിയതിനെത്തുടർന്നാണ് മെഡിക്കൽ ആവശ്യമല്ലായിരുന്നുവെന്ന് വ്യക്തമായത്. മെഡിക്കൽ കോളേജിൽനിന്ന് പാഞ്ഞെത്തിയ ആംബുലൻസ് കണ്ട് മറ്റ് വാഹനങ്ങൾ മാറ്റി കടന്നുപോകാൻ സൗകര്യംഒരുക്കി.

എന്നാൽ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ട് സംശയം തോന്നിയ ട്രാഫിക് പോലീസ് തടഞ്ഞുനിർത്തി കാര്യം തിരക്കി. അടിയന്തര ചികിത്സവേണ്ട രോഗിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുകയാണെന്ന് മോഹൻകുമാർ പറഞ്ഞു. ഇയാൾ പറഞ്ഞ സ്ഥലത്തുനിന്ന് രോഗിയുമായി ആശുപത്രിയിൽ എത്താൻ ഒരുമണിക്കൂർ വേണ്ടി വരുമായിരുന്നു.

സമയം വൈകുന്നതിനാൽ രോഗിയുടെ അടുത്തുള്ള വേറെ ആംബുലൻസ് ക്രമീകരിക്കാമെന്ന് അറിയിച്ച പോലീസ് രോഗിയുടെ കൂടുതൽ വിശദാംശങ്ങൾ തിരക്കി. ഇതോടെ ഇയാൾ സത്യം വെളിപ്പെടുത്തുകയായിരുന്നു. രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിച്ചതിനുശേഷം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും വേഗത്തിലെത്താൻ വേണ്ടിയാണ് സൈറൺ മുഴക്കി പാഞ്ഞതെന്നും സമ്മതിച്ചു.

 

BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
04 Nov 2026
BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026