BREAKING NEWS

‘ബേപ്പൂരിലെ സ്ത്രീകൾക്ക് പ്രസവിക്കണമെങ്കിൽ വായ്പ വാങ്ങേണ്ട ഗതികേട്; പറച്ചിലിൽ വല്യ വികസനമാണ്, യാഥാർത്ഥ്യം മറ്റൊന്നും; മതിയായ സൗകര്യങ്ങളുള്ള ഒരൊറ്റ സർക്കാർ ആശുപത്രി പോലുമില്ല‘- പിവി അൻവർ

· · 1 min read
Share: Copied!

കോഴിക്കോട്: ബേപ്പൂർ മണ്ഡലം അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ആരോഗ്യരംഗത്ത് കടുത്ത അവ​ഗണനയാണ് നേരിടുന്നതെന്ന് പി.വി അൻവർ. വികസനം നടന്നുവെന്ന് വിളിച്ചുകൂവുന്ന ബേപ്പൂരിൽ, സാധാരണക്കാർ സ്വർണമോ വീടോ പണയം വെച്ച് ബാങ്ക് ലോൺ എടുത്ത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണെന്ന് അദ്ദേഹം വിമർശിച്ചു.

ഫറോക്ക് താലൂക്ക് ആശുപത്രിയിൽ എക്‌സ്‌റേ, ഗൈനക്കോളജി, കാർഡിയോളജി സൗകര്യങ്ങളില്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ചികിത്സയ്ക്കായി കടം വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നും ഭരണകൂടത്തിൻ്റെ അനാസ്ഥ വികസന മുരടിപ്പിന് കാരണമായെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ആറുമാസമായി പുതിയ എക്‌സ്‌റേ മെഷീൻ അവിടെയുണ്ടെങ്കിലും അത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാൻ മന്ത്രിക്കോ അധികൃതർക്കോ സാധിച്ചിട്ടില്ല. ഓർത്തോ വിഭാഗത്തിൽ ഡോക്ടർ ഉണ്ടെങ്കിലും എക്‌സ്‌റേ സൗകര്യം ഇല്ലാത്തതിനാൽ മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. രോഗി എക്‌സ്‌റേയുമായി മടങ്ങിവരുമ്പോഴേക്കും ഡോക്ടറുടെ കൺസൾട്ടിംഗ് സമയം കഴിഞ്ഞിട്ടുണ്ടാകും, ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുനിസിപ്പാലിറ്റി ഗൈനക്കോളജി വിഭാഗത്തിനായി സൗകര്യപ്രദമായ കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും അത് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിലും അവിടെ കാർഡിയോളജി വിഭാഗം എന്നൊന്നില്ലെങ്കിലും പിവി അൻവർ ചൂണ്ടിക്കാട്ടി.

സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിനാൽ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുതന്നെ ബേപ്പൂർ മണ്ഡലത്തിൽ സജീവമാകുകയാണ് പി.വി. അൻവർ. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേയാവും അൻലറിൻ്രെ മത്സരമെന്നതിനാൽ ബേപ്പൂർ ഇത്തവണ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞദിവസം കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ്, അൻവർ മണ്ഡലത്തിൽനിന്ന് ജയിക്കുമെന്നു പറയുകയുണ്ടായി. പ്രചരണത്തിനായി മണ്ഡലത്തിൽ നിലയുറപ്പിച്ചിരിക്കുന്ന അൻവർ തന്നോട് വോട്ടർമാർക്കുള്ള അപരിചതത്വം നീക്കാനുള്ള ശ്രമങ്ങളിലാണ്.

രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ അംഗീകരിച്ച് ലോക്‌സഭ ; 2004ന് ശേഷം ഇതാദ്യം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്രമേയം പാസാക്കിയത് ശബ്ദവോട്ടിലൂടെ

BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026
BREAKING NEWS
'മോദി എന്റെ നല്ല സുഹൃത്ത്; കരുത്തനായ വ്യക്തി, ലോകം ബഹുമാനിക്കുന്ന നേതാവ്; ടഫ് മാൻ'; ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്; 'ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പങ്ക് ശ്രദ്ധേയം'
17 Nov 2026
BREAKING NEWS
’വിവാദങ്ങൾ സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ പോസ്റ്റുകളും; വി. ഡി സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; 4,201 പരാതികൾ, 3,472 എണ്ണത്തിൽ പോലീസ് നടപടി
17 Nov 2026