പറവൂർ: ചേന്ദമംഗലം കൂട്ടക്കൊലപാതകം മുൻ വൈരാഗ്യത്തോടെയുള്ള കൊടും ക്രൂരതയെന്ന് പോലീസ് കുറ്റപത്രം. പ്രതി ഋതുവിന് ജിതിൻ ബോസിൻറെ കുടുംബത്തോട് അടക്കാനാകാത്ത പകയുണ്ട്. കൊലപാതകത്തിന് ശേഷം ‘പക തീർത്തു’ എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. കൂടാതെ ഋതു ലഹരിക്ക് അടിമയാണ്. മാനസിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും 1000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ആകെ 112 സാക്ഷികളാണുള്ളത്. 60 തെളിവ് രേഖകൾ ശേഖരിച്ചു. കൂട്ടക്കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് വടക്കൻ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
തിരിച്ചിറങ്ങി സ്വർണവില, പവന് 800 രൂപ കുറഞ്ഞ് 63,120 രൂപയായി
ജനുവരി 15നായിരുന്നു ഋതു എന്ന യുവാവ് അയൽവീട്ടിൽ അതിക്രമിച്ച് കയറി മൂന്നു പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെ തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുകയാണ്. വിനിഷയുടേയും ജിതിന്റെയും കുഞ്ഞുങ്ങളുടെ കൺമുന്നിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.
സംഭവത്തിൽ നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയാറാക്കിയിരിക്കുന്നത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയൻ കൊലപാതകത്തിന് ശേഷം പോലീസിനോട് പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ. 2021 മുതൽ ഇയാൾ പോലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പോലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.