BREAKING NEWS

“അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാൽ പോരെ റോക്കറ്റിൽ… നിങ്ങൾ ഒരു പബ്ലിക് ഫി​ഗർ ആയത് കൊണ്ടാണ് ഇത്രക്കും ടെൻഷൻ, കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ.. എല്ലാം റെഡി ആകും ഓക്കെ’- അധിക്ഷേപവും ഉപദേശവുമായി കലാമണ്ഡലം സത്യഭാമ

· · 1 min read
Share: Copied!

കഴിഞ്ഞ ഏറെ കാലമായി മലയാളം മിനി സ്ക്രീൻ രം​ഗത്ത് സജീവമായി നിൽക്കുന്ന അഭിനേത്രിയാണ് രേഖ രതീഷ്. മലയാളം ടെലിവിഷൻ ചരിത്രത്തിലെ മികച്ച സീരിയലുകളിൽ മുഖ്യ വേഷങ്ങളിലെത്തിയ താരം കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോ ഏറെ വൈറലായിരുന്നു. ഒരു യുട്യൂബ് ചാനലുകാർ തന്നെ മാനസികമായി തേജോവധം ചെയ്യുകയാണെന്നും തനിക്കെന്തെങ്കിലും പറ്റിയാൽ ഇവരാണ് ഉത്തരവാദികളെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിക്കുന്ന രേഖയുടെ വീഡിയോ ആയിരുന്നു ഇത്. ഇതിന് പിന്നാലെ രേഖ രതീഷിനെ വിമർശിച്ചും ഒപ്പം ഉപദേശം നൽകിയും രം​ഗത്ത് എത്തിയിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ.

സോഷ്യൽ മീഡിയ ബുള്ളിയിം​ഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ രേഖ എന്നാണ് സത്യഭാമ ഫേസ്ബുക്കിലൂടെ ചോ​ദിക്കുന്നത്. അഞ്ച് കല്യാണം സാരി മാറുന്നത് പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോന്ന് ചോ​ദിച്ച സത്യഭാമ, കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കാതെ സന്തോഷത്തോടെ ഇരിക്കാനും രേഖയെ ഉപദേശിക്കുന്നുണ്ട്.

‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽ മീഡിയ ബുള്ളിയിം​ഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാൽ പോരെ റോക്കറ്റിൽ. നിങ്ങൾ ഒരു പബ്ലിക് ഫി​ഗർ ആയത് കൊണ്ടാണ് ഇത്രക്കും ടെൻഷൻ. കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ.. എല്ലാം റെഡി ആകും ഓക്കെ’, എന്നായിരുന്നു സത്യഭാമയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസമാണ് തൊഴുകൈകളോടെയുള്ള നടി രേഖ രതീഷിൻറെ വീഡിയോ പുറത്തുവന്നത്. ഏതാനും മാസമായി തന്നെ ഒരു കൂട്ടം യൂട്യൂബേഴ്സ് വളരെ മോശമായി ചിത്രീകരിച്ച് ജീവിക്കാൻ അനുവദിക്കാതെ മാനസിക സമ്മർദ്ദത്തിലാക്കുന്നുവെന്ന് രേഖ കരഞ്ഞുകൊണ്ട് പറയുകയായിരുന്നു. തനിക്ക് എന്തെങ്കിലും പറ്റിയാൽ അതിന് ഉത്തരവാദികൾ യൂട്യൂബേഴ്സ് ആണെന്നും രേഖ പറഞ്ഞിരുന്നു.

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026