BREAKING NEWS

ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കളിക്കാരനും, അതിലും വലിയ പരാജയമായ ചെയർമാനും!! എന്തുചെയ്യാൻ കഴിയും? എങ്ങനെ ഈ ടീം ഓടും? … ഇന്ന് ഇന്ത്യയെ തോൽപ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല… ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിൽ പൊട്ടിത്തെറിച്ച് ഷൊയ്ബ് അക്തർ

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: കൊട്ടിഘോഷിച്ച് ഇറങ്ങിയിട്ട് ടി 20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിയിൽ പൊട്ടിത്തെറിച്ച് പാക് മുൻ താരം ഷൊയ്ബ് അക്തർ. പാക്കിസ്ഥാൻ ടീമിനെയും പാക് ക്രിക്കറ്റ് ബോർഡിനെയും രൂക്ഷമായ ഭാഷയിലാണ് അക്തർ കുറ്റപ്പെടുത്തിയത് . ‘പാക് ടീം മത്സരത്തിൽ എവിടെയും ഉണ്ടായിരുന്നില്ല. ഷഹീൻ 125 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞു. ഇത് ആധുനിക ക്രിക്കറ്റിന്റെ ആവശ്യകതയല്ല. സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിവുള്ള പ്രതിഭകളല്ല ഈ ടീമിലുള്ളതെന്നും അക്തർ പറഞ്ഞു.

‘കഴിഞ്ഞ 15-20 വർഷമായി, പാക്കിസ്ഥാൻ ക്രിക്കറ്റിൽ പ്രതിഭകളെ സംബന്ധിച്ച് ഒരു നിക്ഷേപവും ഉണ്ടായിട്ടില്ല. ദുഃഖകരമായ യാഥാർത്ഥ്യം എന്തെന്നാൽ, ഒരു ഘട്ടത്തിൽ ഞങ്ങൾ ഇന്ത്യയുമായി മൈതാനത്ത് പോരാടിയിരുന്നു. എന്നാൽ ഇന്നത്തെ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല.’ ഷൊയ്ബ് അക്തർ പറഞ്ഞു.

അതുപോലെ പാക് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയേയും അക്തർ കളിയാക്കി. ഒന്നും അറിയാത്ത ഒരാളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി (മൊഹ്സിൻ നഖ്വി) ഇരിക്കുന്നത്. എന്തുചെയ്യാൻ കഴിയും? എങ്ങനെ ഈ ടീം ഓടും? ഒരു കളിയും ജയിപ്പിക്കാൻ കഴിയാത്ത ഒരു കളിക്കാരനെ (ബാബർ അസം) സൂപ്പർസ്റ്റാറായി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം കഴിവില്ലാത്ത ആളുകളെ ജോലി ഏൽപ്പിക്കുക എന്നതാണ്.’ അക്തർ പറഞ്ഞു.

അന്ന് ഏഷ്യാക്കപ്പുമായി ഓടിയ മൊതലാ, ദേ പൊന്തിയിരിക്കുന്നു കൊളംബോയിൽ… ഇവിടേയും ഓടാനാണല്ലോ നഖ്വി ആശാനേ നിങ്ങളുടെ വിധി!! പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ മലമറിക്കുന്നത് കാണാൻ ഇറങ്ങിപ്പുറപ്പെട്ടതാ… പാക്കിസ്ഥാനെ ഇന്ത്യൻ ബോളർമാർ പഞ്ഞിക്കിടുന്നത് കണ്ട് കളിതീരുന്നതിനു മുന്നെ മുങ്ങി പിസിബി ചെയർമാൻ

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026