BREAKING NEWS

രണ്ടു ​ദിവസത്തെ സന്ദർശനത്തിനായി നിർമ്മലാ സീതാരാമൻ നോർവെയിലെത്തി; ഇരുരാജ്യങ്ങളുടെ സാമ്പത്തീക സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ചർച്ച ചെയ്യും

· · 1 min read
Share: Copied!

ഓസ്ലോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉഭയകക്ഷി ചർച്ചകൾ സംഘടിപ്പിക്കുക, ഉന്നത നോർവീജിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നോർവേയിലെ ഇന്ത്യക്കാരുമായി സംവദിക്കുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ നിർമല സീതാരാമനെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചതായി ധനമന്ത്രാലയം എക്സിൽ കുറിച്ചു. നോർവേയിലെ നിർമല സീതാരാമന്റെ പരിപാടികൾ ഇങ്ങനെ

സന്ദർശനത്തിനിടെ നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, നോർവീജിയൻ ധനമന്ത്രി ജെൻസ് സ്റ്റോൾട്ടൻബർഗ്, വ്യാപാര-വ്യവസായ മന്ത്രി സിസിലി മിർസെത്ത് എന്നിവരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യയും നോർവേയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം.

ഓസ്ലോ സയൻസ് പാർക്ക് സന്ദർശിക്കുന്ന ധനമന്ത്രി അവിടുത്തെ സ്റ്റാർട്ടപ്പുകളുമായി സംവദിക്കും. പുതിയ ആശയങ്ങൾ, സംരംഭകത്വം, നൂതന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നോർവീജിയൻ സിഇഒമാരുമായും നിക്ഷേപകരുമായും മന്ത്രി ഒരു വട്ടമേശ ചർച്ചയും നടത്തും. സന്ദർശനത്തിനിടെ ഓസ്ലോയിലെ ഇന്ത്യൻ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നോർവേ സന്ദർശനത്തിന് മുൻപ് നിർമല സീതാരാമൻ ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസ് 2026-ൽ പങ്കെടുത്തിരുന്നു. അവിടെ ‘കാലാവസ്ഥാ വ്യതിയാനവും സുരക്ഷയും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ, കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൂടുതൽ പണം നീക്കിവെക്കുന്നതിനെക്കുറിച്ച് അവർ സംസാരിച്ചിരുന്നു.

മോദിയുടെ കണക്കുകൂട്ടലുകൾ പാളി, നോട്ട് അസാധുവാക്കിയ നടപടി ഉദ്ദേശിച്ച ഫലം കണ്ടില്ല…ഡിജിറ്റൽ ഇടപാടുകളേക്കാൾ ആളുകൾക്കിഷ്ടമുള്ള നോട്ടുകൾ..രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം കറൻസികൾ മൂല്യത്തിൻ്റെ 97. 6 ശതമാനം ഉള്ളതും ജനങ്ങളുടെ പക്കൽ!

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026