BREAKING NEWS

ഏകപക്ഷീയമായി പ്രഖ്യാപിച്ച സിനിമാസമരം അംഗീകരിക്കാൻ സാധിക്കില്ല, തീരുമാനം ശരി, പക്ഷെ പറഞ്ഞതിൽ പാകപ്പിഴകളുണ്ട്, ആന്റണി വെല്ലുവിളിച്ച് മുന്നോട്ട് പോകാനാകില്ല, മോഹൻലാൽ എന്ന വ്യക്തി ആന്റണിയുടെ കൈയിലുണ്ട്- ലിബർട്ടി ബഷീർ

· · 1 min read
Share: Copied!

കൊച്ചി: നിർമാതാവ് ജി സുരേഷ് കുമാർ ഏകപക്ഷീയമായി പ്രഖ്യാപിച്ച സിനിമാ സമരം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഫിലിം എക്സിബി​റ്റേഴ്സ് ഫെഡറേഷൻ ചെയർമാനും നിർമാതാവുമായ ലിബർട്ടി ബഷീർ. നിർമാതാവ് ജി സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും നിർമാതാക്കളുടെ സംഘടനയിൽ ജനറൽ ബോ‌ഡി വിളിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാൻ സാധിക്കില്ല. സുരേഷ് കുമാറും നിർമാതാവായ ആന്റണി പെരുമ്പാവൂരും തമ്മിലുളള അഭിപ്രായ ഭിന്നതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലിബർട്ടി ബഷീർ.

‌സുരേഷ്‌ കുമാർ പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ടെങ്കിലും ജനറൽ ബോഡി വിളിക്കാതെ അങ്ങനെയൊരു തീരുമാനം എടുക്കരുതായിരുന്നു. സുരേഷ്‌ കുമാർ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. പക്ഷേ അതിൽ ചെറിയ പാകപിഴകൾ വന്നിട്ടുണ്ട്. ആന്റണി പെരുമ്പാവൂർ മലയാളത്തിലെ ഒന്നാം നമ്പർ നിർമാതാവാണ്. അദ്ദേഹത്തിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. കാരണം മോഹൻലാൽ എന്ന വ്യക്തി അദ്ദേഹത്തിന്റെ കൈയിലുണ്ട്. മാത്രമല്ല തീയേ​റ്ററുകൾക്ക് എപ്പോഴും ചിത്രങ്ങൾ കൊടുക്കുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. ജനറൽ ബോഡി വിളിക്കാതെ തീരുമാനം എടുത്തുവെന്നതാണ് സുരേഷ്‌കുമാറിന് പ​റ്റിയ തെ​റ്റ്.

തിരിച്ചിറങ്ങി സ്വർണവില, പവന് 800 രൂപ കുറഞ്ഞ് 63,120 രൂപയായി

പ്രതിഫലം കുറയ്ക്കാൻ താരങ്ങളോട് പറയാൻ സാധിക്കില്ല. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് മുൻനിര നടൻമാർ നിർമിക്കുന്ന ചിത്രങ്ങളും പരാജയപ്പെടുന്നുണ്ടല്ലോ? നന്നായി സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ സിനിമയിൽ ഉളളൂ’- അദ്ദേഹം വ്യക്തമാക്കി. സുരേഷ് കുമാറിന്റെ പ്രസ്‌താവനയ്‌ക്കും സിനിമാ മേഖലയിലെ സമര പ്രഖ്യാപനത്തിനും എതിരെ ദിവസങ്ങൾക്ക് മുൻപ് ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നതോടെയാണ് പോര് കടുത്തത്. അദ്ദേഹത്തിന് പിന്തുണയുമായി നടന്മാരായ പൃഥ്വിരാജ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, ടൊവിനോ എന്നിവരും എത്തിയിരുന്നു.

അമ്മയുടെ തോളില്‍ കിടന്ന പിഞ്ചുകുഞ്ഞിനെയടക്കം തെരുവുനായ ചാടി കടിച്ചു, ഏഴുപേര്‍ക്ക് നേരെ ആക്രമണം; ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍

കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റും ചർച്ചയായിരുന്നു. ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ എന്നായിരുന്നു ആന്റണിയുടെ പോസ്റ്റ് പങ്കുവച്ച് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026