BREAKING NEWS

അന്ന് ഏഷ്യാക്കപ്പുമായി ഓടിയ മൊതലാ, ദേ പൊന്തിയിരിക്കുന്നു കൊളംബോയിൽ… ഇവിടേയും ഓടാനാണല്ലോ നഖ്വി ആശാനേ നിങ്ങളുടെ വിധി!! പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ മലമറിക്കുന്നത് കാണാൻ ഇറങ്ങിപ്പുറപ്പെട്ടതാ… പാക്കിസ്ഥാനെ ഇന്ത്യൻ ബോളർമാർ പഞ്ഞിക്കിടുന്നത് കണ്ട് കളിതീരുന്നതിനു മുന്നെ മുങ്ങി പിസിബി ചെയർമാൻ- Video

· · 1 min read
Share: Copied!

കൊളംബോ: ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിതിനു പിന്നാലെ വെെറലായി പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്വിയുടെ മുങ്ങൽ. കൊളംബോയിൽ നടന്ന മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ഓൾഔട്ടായി. പാക്കിസ്ഥാനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു.

അതേസമയം കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ നഖ്‌വിയും എത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെടുന്നത് കാണാൻ നിൽക്കാതെ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്റ്റേഡിയം വിടുകയായിരുന്നു. മത്സരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൊഹ്‌സിൻ നഖ്‌വിയുടെ കാർ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന ഒരു വീഡിയോ പി‌ടി‌ഐ പുറത്തുവിടുകയും ചെയ്തു.

നേരത്തെ ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് നഖ്‌വി പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാക്കിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നത്. എന്നാൽ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ മത്സരം അടിയറവ് പറയുകയും ചെയ്തതോടെ പരാജയം ഭയന്നാണ് പാക്കിസ്ഥാൻ പിന്മാറ്റ ഭീഷണി മുഴക്കിയതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026