ഇംഫാൽ: ഭരണപക്ഷത്തെ എല്ലാ എംഎൽഎമാർക്കും സമ്മതനായ ഒരു നേതാവിനെ കണ്ടെത്താനാകാത്തതിനാൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഭരണകക്ഷിയായ ബിജെപിക്ക് ഇതുവരെ സമവായത്തിലെത്താനായിട്ടില്ല. ബുധനാഴ്ച ബിജെപി എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവർണർ അജയ്‌കുമാർ ബല്ല കേന്ദ്രത്തിന് വിശദമായ റിപ്പോർട്ട് നൽകും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക.
മന്ത്രി യുംനാം ഖേംചന്ദ് സിങ്, സ്പീക്കർ തൊഖൊം സത്യബ്രതാ സിങ് എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതൃത്വം പരിഗണിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താനായില്ല. ഭരണകക്ഷിയിലെ എല്ലാ എംഎൽഎമാരുടെയും പിന്തുണയുള്ള ഒരു നേതാവിനെ കണ്ടെത്താൻ സാധിക്കാത്തതാണ് ഇപ്പോൾ നേരിടുന്ന പ്രശ്‌നം. അതിനാൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകാൻ വൈകിയേക്കും. അതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകാനുള്ള സാധ്യതയാണ് തെളിയുന്നത്.
പ്രതിഭയ്ക്ക് ഒരു കൊട്ടുമായി ഭരണപക്ഷ എംഎൽഎ… ‘മക്കൾ ലഹരി ഉപയോഗിച്ചാൽ മാതാപിതാക്കൾ അവരെ സംരക്ഷിക്കരുത്’-എ പ്രഭാകരൻ, എക്സൈസ് സ്കൂളുകളിൽ പരിശോധന നടത്തി കേസെടുക്കുന്നത് ശരിക്കും അന്വേഷിച്ചിട്ടാണോ?- യു പ്രതിഭ, ലഹരി ഉപയോഗത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷ എംഎൽഎമാർക്കിടെ തർക്കം
മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും സംസ്ഥാനത്തെ ബിജെപി അധ്യക്ഷയും ഗവർണറുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ബുധനാഴ്ച ബിജെപി എംഎൽഎമാരും ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് ശേഷം ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. റിപ്പോർട്ട് പഠിച്ച ശേഷമായിരിക്കും വിഷയത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുക. നിലവിൽ ബിരേൻ സിങ് മണിപ്പുരിന്റെ കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്.