CRIME

കൂട്ടുകാരികൾക്കൊപ്പം കടയിൽ പോയ അഞ്ചാംക്ലാസുകാരിയെ വാ പൊത്തിപ്പിടിച്ച് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിച്ചത് 16 കാരനായ അയൽവാസി, ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ 19 കാരൻ തടഞ്ഞുനിർത്തി… പിന്നീട് ഇയാളും കുട്ടിയെ ബലാത്സം​ഗത്തിനിരയാക്കി, കുഞ്ഞിനെ പീഡിപ്പിച്ചത് അതിക്രൂരമായി…

· · 1 min read
Share: Copied!

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ വലിച്ചിഴച്ചുക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടു പേർ പിടിയിൽ. പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരൻ സുധീഷ് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

പെൺകുട്ടി കൂട്ടുകാരികൾക്കൊപ്പം കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരൻ പിടിച്ചുനിർത്തി. പിടിച്ചുകൊണ്ടുപോയ കുട്ടിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വച്ച് 19കാരനും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി.
ഒന്നിച്ച് നിന്നില്ലെങ്കിൽ ഇന്ത്യാ മുന്നണിക്ക് ബിജെപിയെ തകർക്കാവില്ല, ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനോട് കൂട്ടുകൂടാനില്ല, ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ ഒ​റ്റ​ക്ക് മ​തി, മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ തൃ​ണ​മൂ​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും- മ​മ​ത ബാ​ന​ർ​ജി

ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. സംഭവം അറിഞ്ഞ ഉടൻ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16 കാരൻറെ ബന്ധുവാണ് ഇയാൾ. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി.

ആദ്യ കുഞ്ഞ് മരിച്ചത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി, കുപ്പിയുടെ അടപ്പ് വിഴുങ്ങി രണ്ടാമത്തെ കുഞ്ഞും മരിച്ചു, രണ്ടു കുട്ടികളും മരിച്ചത് ഭാര്യ വീട്ടിൽവച്ച്…മുൻപ് കുഞ്ഞ് ഓട്ടോറിഷയിൽ നിന്നും വീണിരുന്നു… അസ്വാഭാവികയുള്ളതായി പിതാവ്… പോലീസിൽ പരാതി നൽകി

പ്രതികളുടെ അറസ്റ്റ് അടൂർ ഡിവൈഎസ്‍പി രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ബോർഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു. വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചുവെന്നും രണ്ടു പേരാണ് പിടിയിലായിട്ടുള്ളതെന്നും പെൺകുട്ടി കൂട്ടുകാരികൾക്കൊപ്പം നിൽക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഡിവൈഎസ്‍പി ജി സന്തോഷ് കുമാർ പറഞ്ഞു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026