BREAKING NEWS

തൊണ്ടയിൽ കുപ്പിയുടെ അടപ്പു കുടുങ്ങി കുഞ്ഞ് മരിച്ചതിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കുട്ടിയുടെ തൊണ്ടയിൽ കുരുങ്ങിയത് ഷാംപു കുപ്പിയുടെ അടപ്പ്, അന്വേഷണം തുടരും

· · 1 min read
Share: Copied!

കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നു പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദാണു മരിച്ചത്.രണ്ടു വർഷങ്ങൾക്കു മുൻപ് ഇവരുടെ മൂത്ത കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിൽ അസ്വഭാവികയുണ്ടെന്ന കുട്ടിയുടെ പിതാവിൻറെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

നിസാറിന്റെ ഭാര്യ ആയിഷ സുൽഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടിൽ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തൊണ്ടയിൽ ഷാംപു കുപ്പിയുടെ അടപ്പു കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചു. എന്നാൽ മരണം സംഭവിച്ചിരുന്നു. വിവരം ഭാര്യയോ, ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അറിയിച്ചാണു ടൗൺ പോലീസിൽ നിസാർ പരാതി നൽകിയത്.

പ്രതിഭയ്ക്ക് ഒരു കൊട്ടുമായി ഭരണപക്ഷ എംഎൽഎ… ‘മക്കൾ ലഹരി ഉപയോ​ഗിച്ചാൽ മാതാപിതാക്കൾ അവരെ സംരക്ഷിക്കരുത്’-എ പ്രഭാകരൻ, എക്സൈസ് സ്കൂളുകളിൽ പരിശോധന നടത്തി കേസെടുക്കുന്നത് ശരിക്കും അന്വേഷിച്ചിട്ടാണോ?- യു പ്രതിഭ, ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷ എംഎൽഎമാർക്കിടെ തർക്കം

ഇരുവരുടെയും ആദ്യത്തെ കുട്ടി 2023 ജൂലൈയിൽ തൊണ്ടയിൽ പാൽ കുടുങ്ങിയാണു മരിച്ചത്. ഈ കുട്ടിയുടെ മരണത്തിലും സംശയമുണ്ടെന്നു നിസാർ പരാതിയിൽ പറയുന്നു. നിസാറും ആയിഷയും കുറച്ചു കാലമായി ഒന്നിച്ചല്ല താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്നാണ് ആയിഷ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ടൗൺ സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026