BREAKING NEWS

പ്രതിഭയ്ക്ക് ഒരു കൊട്ടുമായി ഭരണപക്ഷ എംഎൽഎ… ‘മക്കൾ ലഹരി ഉപയോ​ഗിച്ചാൽ മാതാപിതാക്കൾ അവരെ സംരക്ഷിക്കരുത്’-എ പ്രഭാകരൻ, എക്സൈസ് സ്കൂളുകളിൽ പരിശോധന നടത്തി കേസെടുക്കുന്നത് ശരിക്കും അന്വേഷിച്ചിട്ടാണോ എന്ന് യു. പ്രതിഭ, അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷ എംഎൽഎമാർക്കിടെ തർക്കം

· · 1 min read
Share: Copied!

തിരുവനന്തപുരം: ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ പരസ്പര വിമർ‌ശനവുമായി ഭരണപക്ഷ എംഎൽഎമാർ രം​ഗത്ത്. പിസി വിഷ്ണുനാഥ് എംഎൽഎ അവതരിപ്പിച്ച അടിയന്തരപ്രമേയ ചർച്ചയ്ക്കിടെയാണ് സംഭവം. ലഹരി വ്യാപനം തടയാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തന്റെ മകൻ അങ്ങനെ ചെയ്യില്ലെന്നു രക്ഷിതാക്കൾ പറയുന്നതു തെറ്റാണെന്നും മലമ്പുഴയിൽനിന്നുള്ള ഭരണപക്ഷ എംഎൽഎ എ.‌ പ്രഭാകരൻ പറഞ്ഞു.

സിപിഎം എംഎൽഎ, യു പ്രതിഭയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ വിവാദത്തെ ഓർമിപ്പിക്കുന്നതായിരുന്നു പ്രഭാകരന്റെ പരാമർശം. കുറച്ചു നാളുകൾക്കു മുൻപ് പ്രതിഭയുടെ മകനെ കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിൽ എക്സൈസ് പരിശോധനയിൽ പിടിച്ചിരുന്നു. മകൻ തെറ്റ് ചെയ്യില്ലെന്നും കേസ് അടിസ്ഥാനരഹിതമാണെന്നുമായിരുന്നു അതിനെക്കുറിച്ചുള്ള പ്രതിഭയുടെ പ്രതികരണം.
സൂര്യാഘാതസാധ്യത; സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനഃക്രമീകരണം, ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേള

അതേസമയം, സ്‌കൂളുകളിൽ ഉൾപ്പെടെ ലഹരിവ്യാപനത്തിന് എതിരായി ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നുണ്ടോ എന്നും നേർവഴി അടക്കമുള്ള പദ്ധതികൾ സ്‌കൂളുകളിൽ ആത്മാർഥമായി നടക്കുന്നുണ്ടോ എന്നും എക്‌സൈസ് കേസെടുക്കുന്നത് ശരിയായി പരിശോധന നടത്തിയിട്ടാണോ എന്നും ചർച്ചയ്ക്കിടെ യു പ്രതിഭ ചോദിച്ചു. പകപോക്കൽ എന്ന രീതിയിൽ കേസെടുത്താൽ നടപടി സ്വീകരിക്കാറുണ്ടെന്ന മറുപടിയുമായി എക്‌സൈസ് മന്ത്രി എംബി രാജേഷും രം​ഗത്തെത്തി.

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026