കൊച്ചി: ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 2923 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു. അതനുസരിച്ച് 8060 രൂപ ഗ്രാമിനും 64,480 രൂപ പവനും വില പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ 10 മണിക്ക് ശേഷം രൂപ കൂടുതൽ കരുത്ത് ആകുകയും 87.29 നിന്നും 86.86 പൈസയിലേക്ക് എത്തുകയുണ്ടായി. ഇതോടെ 43 പൈസയുടെ വ്യത്യാസമാണ് വന്നത്. അതനുസരിച്ച് 50 രൂപ ഗ്രാമിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 8010 രൂപയും, പവന് 64,080 രൂപയും ആയി വില താഴ്ന്നു.
നിലവിൽ 24 കാരറ്റ് സ്വർണം ബാങ്ക് നിരക്ക് കിലോഗ്രാമിന് 90 ലക്ഷം രൂപ ആയി. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 70000 രൂപയ്ക്ക് അടുത്ത് നൽകണം. സ്വർണ്ണവില വർദ്ധനവ് കേരള വിപണിയിൽ സമ്മിശ്ര പ്രതികരണമാണ്.
കഴിഞ്ഞ ഒരു മാസം കൊണ്ട് സ്വർണ്ണവില 280- 300 ഡോളർ ഉയർന്നു. നവംബർ മാസത്തിൽ 2790 ഡോളർ ലെവലിൽ നിന്നും 2536 ഡോളർ വരെയായിരുന്നു കുറഞ്ഞ സ്വർണ്ണവില, വിണ്ടും ഏകദേശം 406 ഡോളർ ഉയർന്നു 2942 ഡോളറിലേക്ക് എത്തി. ഇന്ത്യൻ രൂപ ഡോളറിനെതിരെ 87.80വരെ ദുർബ്ബലമായി, നിലവിൽ ഇന്ത്യൻ രൂപ 86.86 ൽ ആണ്. രൂപ കൂടുതൽ ദുർബലമായതാണ് ആഭ്യന്തര വിപണയിൽ സ്വർണവില ഉയരാൻ കാരണം.
നവംബർ മുതൽ ഫെബ്രുവരി സിസണൽ ഡിമാൻഡ് ഉള്ള സമയത്ത് ഇസ്രയേൽ ഗാസ വെടിനിർത്തൽ വന്നുവെങ്കിലും ട്രംമ്പിൻ്റെ വ്യാപാര യുദ്ധവും, അതിനെ തുടർന്നുള്ള പിരിമുറുക്കങ്ങളും, പോളിസികളും അതിൽ നിന്നും ആഗോളതലത്തിൽ ഉയർന്ന ശക്തമായ ഭീതി ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിൻ്റെ ഡിമാൻഡ് കൂട്ടി. മാത്രമല്ല പലിശ നിരക്ക് കുറയ്ക്കണമെന്ന ട്രംമ്പിൻ്റെ കമൻറും സ്വർണ്ണത്തിന് ഗുണകരമായി.
ഇതിനെക്കാളുമുപരി ട്രംമ്പ് ഡി ഡോളറെസേഷനെതിരെ എടുക്കാനുള്ള നടപടികൾ ഒരു ഗ്ലോബൽ കറൻസി എന്ന നിലയിലും ട്രംമ്പിൻ്റെ പോളിസികൾ പണപ്പെരുപ്പം ഉയർത്തുമെന്ന ഭീതി അതിനെതിരെ ഒരു സ്വാഭാവിക സംരക്ഷണം എന്ന നിലയിൽ കേന്ദ്ര ബാങ്കുകളുടെ അടക്കം ഡിമാൻഡ് കൂട്ടി. ട്രoമ്പ് ഡോളറിനെ ശക്തിപ്പെടുത്താൻ എടുക്കുന്ന നടപടികൾ സ്വർണ്ണത്തെ ഒരു ആഗോള കറൻസി എന്ന നിലയിൽ ഇനിയും ഡിമാൻഡ് വർദ്ധിപ്പിക്കാം.
സ്വർണ്ണവിലയിൽ തിരുത്തൽ വരുമോ?
തീർച്ചയായും മാർക്കറ്റിൽ തിരുത്തൽ വരാം സാങ്കേതികമായി മുന്നോട്ട് നീങ്ങിയാൽ പോലും ഉയർന്ന വിലയിൽ ഡിമാൻഡ് കുറയാം. ലാഭം എടുക്കൽ നടക്കാം. മാത്രമല്ല ഷോർട്ട് സെല്ലിംഗ്, ഹെഡ്ജിങ്ങ് നടക്കാം. നല്ല രീതിയിൽ വിൽപ്പന്ന സമ്മർദം വരാം. ഇതിനൊക്കെ സാധ്യത കൂടുതൽ ആണ്.
ഇതിനു മുമ്പുള്ള തിരുത്തൽ ചരിത്രം പരിശോധിച്ചാൽ 2008-9 ൽ ൽ 900 – 945 ഡോളറിൽ നിന്നും ഉയർന്ന് 1917 ഡോളർ വരെ ഉയർന്ന സ്വർണ്ണവില 2012 -13 തിരുത്തലിൽ 1050 ഡോളർ വരെ കുറഞ്ഞു. അതിനു ശേഷം 2019 വരെ 1160 – 1360 ഡോളർ എന്ന ചെറിയ നിലവാരത്തിൽ ആയിരുന്നു അന്താരാഷ്ട്ര സ്വർണ്ണവില.അതിനു ശേഷം 2019 ൽ പല ഘട്ടങ്ങളായി ഉയർന്ന വില നിരവധി തിരുത്തലിനു ശേഷം 2074 ഡോളർ വരെ ഉയർന്നു എങ്കിലും രണ്ട് വട്ടം കാര്യമായ തിരുത്തൽ സംഭവിച്ചു.
ഒരു വട്ടം 2074 -ൽ നിന്നും 1676 ഡോളറിലേക്കും(-398 ഡോളർ) അതിനു ശേഷം ഉയർന്ന വില 2077 ൽ നിന്നും 1617(-460) ലെവലിലേക്കും താഴ്ന്നിട്ടുണ്ടായിരുന്നു. അതിനിടയിൽ നിരവധി തവണ 200 – 250 ഡോളർ ചാഞ്ചാട്ടങ്ങൾ നടന്നു. ഏതൊരു മാർക്കറ്റും വില ഉയർന്നാൽ ഉയർന്ന വിലയുടെ 50 % എങ്കിലും സമീപ ഭാവിയിൽ തന്നെ തിരുത്തൽ വരാം.
2024 ൽ 2050 ഡോളറിൽ നിന്നും 1810 ഡോളർ വരെ കുറയുകയും അവിടെ നിന്നും നവംബർ മുതൽ ഉയരാൻ ആരംഭിച്ച വില നിരവധി തിരുത്തലുകൾക്ക് ശേഷമാണ് 2942 എന്ന വിലയിലെത്തിയത്. അതുകൊണ്ട് തിരുത്തലുകൾ ഏതൊരു മാർക്കറ്റിലും സ്വാഭാവികമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി, അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു.
സ്വർണ്ണവില കഴിഞ്ഞ ഒരു വർഷം കൊണ്ട് 46% ത്തോളം ഉയർന്നു. കഴിഞ്ഞ 4 അല്ലെങ്കിൽ 5 വർഷത്തെ വളർച്ചയും ഏകദേശം അത് തന്നെയാണ്.