BREAKING NEWS

‌‘‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്, ഏതൊരു കാര്യത്തിൽ അല്ലാഹുവിനോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി, അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി, അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു, അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’’… മരണശേഷം പുറത്തുവന്ന ഖമനയിയുടെ എക്സ് പോസ്റ്റ്

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ ഓഫിസ് എക്സിൽ പോസ്റ്റു ചെയ്ത പരിശുദ്ധ ഖുർആനിലെ സൂക്തവാങ്ങൾ വായിച്ചത് ഒരു കോടിയിലധികം ആളുകൾ. ഞായറാഴ്ച രാവിലെ 7.28നാണ് എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഖമനയിയുടെ ചിത്രവും ഖുർആനിലെ മൂന്നാം അധ്യായത്തിലെ 23 മൂന്നാമത്തെ സൂക്തവും മാത്രമാണ് പോസ്റ്റിൽ. 7.28നു ശേഷം ഇതുവരെ മറ്റു പോസ്റ്റുകൾ ഇതിലൂടെ പുറത്തുവന്നിട്ടില്ല. ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിനുനേരെ ശനിയാഴ്ച യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്.

ഖമനയിയുടെ എക്സിലെ വാക്യങ്ങൾ ഇങ്ങനെ…

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

‌‘‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്. ഏതൊരു കാര്യത്തിൽ അല്ലാഹുവിനോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി. അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു. അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’’ പരിശുദ്ധ ഖുർആനിലെ സൂക്തം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിൽ പറയുന്നു.

അതേസമയം കറുത്ത തലപ്പാവും വസ്ത്രവും ധരിച്ച ഖമനയി ജനങ്ങളെ അശീർവദിക്കുന്ന ചിത്രമാണ് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. ഖമനയി നേരിട്ടല്ല ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഓഫിസിലെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിനാണ് അക്കൗണ്ടിന്റെ നിയന്ത്രണം. 13 ഭാഷകളിൽ പോസ്റ്റുകൾ വായിക്കാനാകും. ഔദ്യോഗിക പ്രസ്താവനകളും, നയപരമായ സന്ദേശങ്ങളും, മതപരമായ പ്രസംഗങ്ങളും, ലോകത്തോടുള്ള സന്ദേശങ്ങളുമെല്ലാം ഈ അക്കൗണ്ട് വഴിയാണ് ഖമനയി പുറത്തുവിട്ടിരുന്നത്.

2009 ആരംഭിച്ച അക്കൗണ്ടിൽ 14 കോടി ഫോളോവേഴ്സുണ്ട്. 13000 ട്വീറ്റുകൾ ഖമനയി ഇതുവഴി കൊല്ലപ്പെടുന്നതുവരെ നടത്തിയിട്ടുണ്ട്. ഖുർ ആൻ സൂക്തങ്ങൾ, യുഎസ്, ഇസ്രയേൽ സംബന്ധിച്ച അഭിപ്രായങ്ങൾ, ഇറാനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തുടങ്ങിയവയാണ് ഈ അക്കൗണ്ടുവഴി പങ്കുവച്ചിരുന്നത്.

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026