BREAKING NEWS

ഖമനേയിക്ക് പിന്നാലെ ഭാര്യ മൻസൂറ ഖോജസ്‌തേയും!! ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ മൻസൂറ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേ (79)യും മരണത്തിനു കീഴ‌ടങ്ങി. കഴിഞ്ഞദിവസം നടന്ന യുഎസ്- ഇസ്രയേൽ ആക്രണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇവർ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1964-ലാണ് ആയത്തൊള്ള അലി ഖമനേയി മൻസൂറയെ വിവാഹം കഴിച്ചത്. നീണ്ട 50 വർഷത്തിലേറെയായി അവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1947-ൽ മഷ്ഹദിലെ മതപരമായി അറിയപ്പെടുന്ന, ഒരു വ്യാപാരി കുടുംബത്തിലാണ് മൻസൂറ ജനിച്ചത്. അവരുടെ പിതാവ് മുഹമ്മദ് ഇസ്മയിൽ ഖോജസ്‌തേ ബാഗേർസദെ നഗരത്തിലെ പ്രമുഖ വ്യാപാരിയായിരുന്നു. ഇറാന്റെ പ്രക്ഷേപണ സ്ഥാപനമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐആർഐബി) ഡയറക്ടറായിരുന്ന ഹസ്സൻ ഖോജസ്‌തേ ബഗെർസാദ സഹോദരനാണ്. ഖമനേയിക്കും മൻസൂറയ്ക്കും നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്.

ശനിയാഴ്ച തലസ്ഥാനമായ ടെഹ്‌റാനിലെ ഖമനേയിയുടെ വസതിയും ഓഫീസുമുൾപ്പെടുന്ന കെട്ടിടസമുച്ചയം ലക്ഷ്യമിട്ട് നടന്ന ഇസ്രയേൽ-യുഎസ് ആക്രമണത്തിലാണ് ആയത്തൊള്ള അലി ഖമയേനി കൊല്ലപ്പെട്ടത്. പ്രതിരോധമന്ത്രി അസീസ് നാസിർസാദെ, സൈനികമേധാവി അബ്ദുൾറഹീം മൗസവി, ഖമീനിയുടെ ഉപദേഷ്ടാവായ അലി ശംഖാനി, ഇറാൻ റെവലൂഷണറി ഗാർഡ് കോർ(ഐ.ആർ.ജി.സി.) തലവൻ മുഹമ്മദ് പാക്പുർ എന്നിവരും ആക്രമണത്തിൽ മരിച്ചിരുന്നു. കൂടാതെ ഖമനേയിയുടെ മകളും മരുമകനും കൊല്ലപ്പെട്ടിരുന്നു. പരമോന്നതനേതാവിന്റെ മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണവിഭാഗം തലവൻ സലാഹ് ആസാദി, നൂതന ആയുധപദ്ധതിയുടെ തലവൻ ഹസൻ ജബൽ അമെലിയാൻ എന്നിവരെയും വധിച്ചെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

‌‘‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്, ഏതൊരു കാര്യത്തിൽ അല്ലാഹുവിനോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി, അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി, അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു, അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’’… മരണശേഷം പുറത്തുവന്ന ഖമനയിയുടെ എക്സ് പോസ്റ്റ്

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026