BREAKING NEWS

അതിപ്രധാന ആണവനിലയം നതാൻസ് യുഎസ് ആക്രമിച്ചു; ആണവ ചോർച്ചയ്ക്ക് സാധ്യതയെന്ന് ഇറാൻ

· · 1 min read
Share: Copied!

ടെഹ്റാൻ∙ നതാൻസ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാൻ. ആണവ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നു രാജ്യാന്തര ആണവോർജ ഏജൻസി ഡയറക്ടർ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. സംഘർഷങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

പശ്ചിമേഷ്യയിലെങ്ങും സംഘർഷാന്തരീക്ഷം കൂടുതൽ ഇരുണ്ടുമൂടുകയാണ്. ഒമാനിൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് കപ്പലിനുനേരെ ആക്രമണം. ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 16 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളില്ലാ ബോട്ടുകളുപയോ​ഗിച്ചുള്ള ആക്രമണമായിരുന്നെന്ന് ഒമാൻ മാരിടൈം ഏജൻസി സ്ഥിരീകിച്ചു.

ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനൻ നാഷനൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളെയും തെക്കൻ ലെബനനെയുമാണ് ലക്ഷ്യമിട്ടത്.

ബെയ്റൂട്ട് പ്രാന്തപ്രദേശങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിൽ‌ 11 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വടക്കൻ ഇസ്രായേലിന് നേരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായേൽ തിരിച്ചടി തുടങ്ങിയത്. ഇറാനു നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തോടെ ആരംഭിച്ച മേഖലയിലെ യുദ്ധം ഇതോടെ കൂടുതൽ വ്യാപിച്ചിരിക്കുകയാണ്. കൂടാതെ, ഇസ്രയേൽ പലായന മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് തെക്കൻ ലെബനനിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

അതിനിടെ, ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. നാലാഴ്ചയോളം എടുക്കുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതിൽ കുറവോ സമയമെടുക്കും’’ – ബ്രിട്ടിഷ് പത്രമായ ഡെയ്‌ലി മെയിലിനോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടൻ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. “അവർക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ ഞാൻ പറഞ്ഞു, കഴിഞ്ഞ ആഴ്ചയാണ് നിങ്ങൾ സംസാരിക്കേണ്ടിയിരുന്നത്, ഈ ആഴ്ചയല്ല’’ – ട്രംപ് പറഞ്ഞു.

ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (IRGC) ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ഉത്തരവാദിയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) പറഞ്ഞു. പാമ്പിന്റെ തല വെട്ടിമാറ്റിയെന്നാണ് നടപടിയെ സൈന്യം വിശേഷിപ്പിച്ചത്. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും, ഇപ്പോൾ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന് ഒരു ആസ്ഥാനം ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇറാൻ ടെലിവിഷനുകളിൽ നെതന്യാഹുവിൻ്റെ സന്ദേശങ്ങൾ മാത്രം, ഹൈജാക്ക് ചെയ്ത് ഇസ്രയേൽ!! ബ്രോഡ്കാസ്റ്റിങ് സമുച്ചയങ്ങൾക്ക് ബോംബിട്ടു, നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു? ആക്രമണം സ്ഥിരീകരിച്ച് ഐആർഐബി, ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 555 കടന്നു

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026