BREAKING NEWS

ചേട്ടാ, 500ന്റെ കെട്ട് മാത്രമേ എടുത്തിട്ടുള്ളേ… വീട്ടുകാർ ചെടിച്ചട്ടിക്കു പിന്നിൽ താക്കോലുവച്ച് പള്ളിപ്പെരുന്നാളിന് പോയി, കള്ളൻ നൈസായി അകത്തുകേറി 16 ലക്ഷം അടിച്ചു മാറ്റി താക്കോൽ എടുത്തിടത്ത് തന്നെ വച്ചു, വീട്ടുകാർ മോഷണം അറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം

· · 1 min read
Share: Copied!

കട്ടപ്പന: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട്ടിൽ നടന്ന മോഷണത്തിൽ 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം മോഷണം നടന്നത്. അടുത്തുള്ള സ്ഥാപനവും വീടും ഒരു കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തിയ മോഷ്ടാവ് മുകൾ നിലയിലെ വീട് അടങ്ങുന്ന ഭാഗത്ത് എത്തി താക്കോൽ ഉപയോഗിച്ച് വീട് തുറന്നശേഷം അഞ്ഞൂറിന്റെ നോട്ടുകളടങ്ങിയ പണം മോഷ്ടിക്കുകയായിരുന്നു. കൂടുതൽ പണം ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അഞ്ഞൂറിന്റെ കെട്ടുകൾ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു. വീട്ടിൽനിന്ന് മറ്റു വസ്തുക്കൾ ഒന്നും മോഷണം പോയിട്ടില്ല.

14-ന് രാത്രി 8.30 ഓടെ ചെടിച്ചട്ടിയിൽ താക്കോൽ ഒളിപ്പിച്ച ശേഷം വീട്ടുകാർ പള്ളിപ്പെരുന്നാളിൽ പങ്കെടുക്കാൻ പോയി. തിരികെ വന്നിട്ടും അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടില്ല. രണ്ടുദിവസം കഴിഞ്ഞ് 16-നാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പണം മോഷ്ടിച്ചത് പള്ളിപ്പെരുന്നാളിന് പോയ സമയത്താണെന്ന് മനസിലായത്. എടുത്ത താക്കോൽ അതേസ്ഥാനത്തു വച്ചതിനാലാണ് മോഷണം അറിയാതെ പോയത്.

അതേസമയം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനിൽ നിന്നും മോഷ്ടാവ് അകത്തുകയറിയത് മുഖം മറച്ചാണെന്നു മനസിലായത്. വിരലടയാളം പതിയാതിരിക്കാൻ കൈയ്യിൽ ഗ്ലൗസ് ധരിച്ചിരുന്നു. കൂടാതെ ശരീരഭാഷ തിരിച്ചറിയാതിരിക്കുന്ന തരം വസ്ത്രങ്ങളും ധരിച്ചിരുന്നു. വീടും അടുത്തുള്ള സ്ഥാപനവും കൃത്യമായി അറിയാവുന്ന ആളുതന്നെയാണ് മോഷണം നടത്തിയതെന്നാണ് സൂചന. കട്ടപ്പന പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.

സാമ്പത്തിക ബാധ്യത, സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവരുംവഴി കാറിൽവച്ച് മക്കൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി പിതാവ് ജീവനൊടുക്കി, മക്കൾ ​ഗുരുതരാവസ്ഥയിൽ!! കുട്ടികൾ ജ്യൂസ് കുടിച്ചത് വിഷമെന്ന് അറിയാതെ- പോലീസ്, കാറിൽ അബോധാവസ്ഥയിൽ കിടന്ന മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026