കൊച്ചി: നടിയെ അപമാനിച്ച കേസിൽ അറസ്റ്റിലായി കാക്കനാട് ജയിലിൽ കഴിഞ്ഞിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി. മധ്യമേഖല ജയിൽ ഡിഐജി അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തുചെയ്തു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഉത്തരവായി. ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി.
കാക്കാനാട് ജയിലിൽ ബോബിയെ കാണാൻ വിഐപികൾ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. ഒരു മണിക്കൂർ നേരം വിഐപികൾക്ക് ബോബിയുമായി ചിലവഴിക്കാൻ അവസരമൊരുക്കിക്കൊടുത്തു, ജയിലിൽ ബോബിക്ക് പണം നൽകി തുടങ്ങിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൂടാതെ, മറ്റ് പരിഗണനകൾ ബോബിക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തിലാണ് ജയിൽ ആസ്ഥാന ഡിഐജി ജയിൽ ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത്.
നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവം, സിപിഎം പ്രവർത്തകനായ പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി, നടപടി പ്രതിയെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, പ്രതി ഒളിവിൽ, പീഡനവിവരം ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനു മർദ്ദനം
സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവരെ സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഒരു തൃശ്ശൂർ സ്വദേശി ഉൾപ്പെടെ മൂന്ന് വിഐപികൾ ബോബി ചെമ്മണ്ണൂരിനെ സന്ദർശിച്ചുവെന്നും രജിസ്റ്ററിൽ അവർ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.