BREAKING NEWS

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടു തടവുകാരും ഇനി ഒരേ ജയിലിൽ, അട്ടക്കുളങ്ങര വനിതാ ജയിലിൽ ​ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പർ, ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ജാമ്യമോ പരോളോയില്ല

· · 1 min read
Share: Copied!

തിരുവനന്തപുരം: ഷാരോൺരാജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിയ ഗ്രീഷ്മയ്ക്ക് ഇനു ഒന്നാം നമ്പർ. 2025ൽ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലിലെത്തിയ ആദ്യ പ്രതിയാണ് ഗ്രീഷ്മ. അതിനാൽ സി. 1/25 എന്ന നമ്പരാണ് നൽകിയിട്ടുള്ളത്. അതേ സമയം കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് വനിതാ പ്രതികളും ഒരേ ജയിൽ തന്നെയാണുള്ളത്. ​ഗ്രീഷ്മയെ കൂടാതെ വിഴിഞ്ഞത്ത് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട റഫീഖയാണ് മറ്റൊരാൾ.

കഴിഞ്ഞവർഷം ശിക്ഷിക്കപ്പെട്ട 39 പേരെയാണ് വനിതാ ജയിലിൽ പ്രവേശിപ്പിച്ചിരുന്നത്. സി.39/24 ആയിരുന്നു കഴിഞ്ഞവർഷത്തെ അവസാന നമ്പർ. 23 പേരാണ് നിലവിൽ ശിക്ഷിക്കപ്പെട്ട് സെല്ലുകളിലുള്ളത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കൊപ്പം 11-ാം നമ്പർ സെല്ലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിട്ടുള്ളത്. നാലുപേരാണ് ഈ സെല്ലിലുള്ളത്. മുൻപ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാർപ്പിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സുപ്രീംകോടതിവരെ അപ്പീൽപോയി വിധി ഇളവുചെയ്യാനുള്ള സാധ്യതകളുള്ളതിനാൽ സാധാരണ സെല്ലുകളിൽ തന്നെയാണ് വധശിക്ഷയ്ക്കു വിധിച്ചവരെയും താമസിപ്പിക്കുന്നത്.

മാത്രമല്ല രാഷ്ട്രപതിയുടെ ദയാഹർജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റപ്പെട്ട സെല്ലുകളിലേക്കു മാറ്റുകയുള്ളൂ. സാധാരണ തടവുകാർക്കു ലഭിക്കുന്ന പരിഗണനകൾ ജയിലിനുള്ളിൽ ലഭിക്കുമെങ്കിലും ഇവർക്കു മറ്റു പ്രതികളേക്കാൾ കൂടുതൽ നിരീക്ഷണം ഉണ്ടാകും. എന്നാൽ ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം.

കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയപ്പോഴാണ് ഗ്രീഷ്മയെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ എത്തിച്ചത്. റിമാൻഡ് തടവുകാർക്കൊപ്പം പാർപ്പിച്ചിരുന്ന ഗ്രീഷ്മയെ ശിക്ഷ വിധിച്ചതിനുശേഷമാണ് 11-ാം നമ്പർ സെല്ലിലേക്കു മാറ്റിയത്. ചൊവ്വാഴ്ച ജയിലിലെ ഫാർമസിയിലെത്തി ഗ്രീഷ്മ ശരീരവേദനയ്ക്കുള്ള മരുന്ന് വാങ്ങിയിരുന്നു. ജയിലിലെ ജോലികൾ തത്കാലം ഗ്രീഷ്മയ്ക്കു നൽകില്ല. കഴിഞ്ഞദിവസങ്ങളിൽ കൂടുതൽ സമയവും ഗ്രീഷ്മ സെല്ലിനുള്ളിൽ തന്നെയാണ് ചെലവഴിച്ചത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026