കൊച്ചി: നടിയെ അപമാനിച്ച കേസിൽ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാണാൻ വിഐപികൾ എത്തിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരേ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ജയിൽ ഡിഐജിയ്ക്കും ജയിൽ സൂപ്രണ്ടിനുമെതിരേ നടപടിയെടുക്കണമെന്ന് ജയിൽ ആസ്ഥാന ഡിഐജി നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സംഭവം പുറത്തുവന്നതിനു പിന്നാലെ ജയിൽ മധ്യമേഖല ഡിഐജി പി അജയകുമാറിനെതിരേയും ജയിൽ സൂപ്രണ്ടിനെതിരേയും 20 ജയിൽ ജീവനക്കാരാണ് മൊഴി നൽകിയത്. കൂടാതെ അവരെ സ്വാധീനിക്കാനുള്ള ശ്രമവും നടന്നിരുന്നുവെന്നും മൊഴിയിൽ പറയുന്നു
തൃശ്ശൂർ സ്വദേശി ബാലചന്ദ്രനുൾപ്പെടെ മൂന്ന് വിഐപികൾ ബോബി ചെമ്മണ്ണൂരിനെ സന്ദർശിച്ചുവെന്നും രജിസ്റ്ററിൽ അവർ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.ബോബി ചെമ്മണൂരിന് എറണാകുളം ജില്ലാ ജയിലിൽ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാറും ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാമും വഴിവിട്ടു സഹായം ചെയ്തെന്നു ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്, മൂന്ന് മലയാളികൾ അറസ്റ്റിൽ, പ്രതികൾ ചെയ്തിരുന്നത് ഇങ്ങനെ: പോളണ്ടിലേക്കെന്നു പറഞ്ഞ് പണം കൈപ്പറ്റും, പിന്നീട് റഷ്യയിലേക്ക് ഓഫിസ് മാറ്റമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും
അപേക്ഷ നൽകാതെയും ഗേറ്റ് റജിസ്റ്ററിൽ രേഖപ്പെടുത്താതെയും സന്ദർശകരെ അകത്തു പ്രവേശിപ്പിച്ചു, തടവുകാരനു ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി, ജയിലിലെ പ്രോപ്പർട്ടി റജിസ്റ്ററിൽ തിരുത്തൽ വരുത്തി, സൂപ്രണ്ടിന്റെ മുറിയിൽ തടവുകാരനു ശുചിമുറി സൗകര്യം നൽകി എന്നിവയാണ് ഇരുവർക്കുമെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. മാത്രമല്ല ഡിഐജി എത്തിയതു ബോബി ചെമ്മണൂരിന്റെ കാറിലാണെന്നും കണ്ടെത്തിയിരുന്നു. സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണു സൂപ്രണ്ട് അറിയിച്ചതെങ്കിലും ഹെഡ്ക്വാർട്ടേഴ്സ് ഡിഐജിയുടെ പരിശോധനയിൽ പ്രവർത്തിക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. തൊട്ടടുത്തുള്ള വനിതാ ജയിലിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽനിന്ന്, കാറിൽ മധ്യമേഖലാ ജയിൽ ഡിഐജിയും സംഘവും വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.