BREAKING NEWS

വെള്ളം ചോദിച്ചെത്തിയ സ്ത്രീയുടെ കയ്യിലെ സഞ്ചിയില്‍ ചോരക്കുഞ്ഞ്, വീട്ട് മുറ്റത്ത് ഉപേക്ഷിച്ച് പോകാന്‍ ശ്രമം, നാട്ടുകാരെ വിളിച്ച് കൂട്ടി വീട്ടമ്മ, കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് പൊലീസ്

· · 1 min read
Share: Copied!

കൂടൽ: വെള്ളം ചോദിച്ച് വീട്ടിൽ വന്ന സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ പിഞ്ചു കുഞ്ഞിനെ കണ്ടതായി വീട്ടമ്മ. നെടുമൺകാവ് കൈലാസക്കുന്ന് ശാലേംപുരത്ത് ഇന്നലെ രാവിലെ 9.30നാണ് സംഭവം. ഭർത്താവ് ജോലിക്കു പോയതിനാൽ വീട്ടമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

മുറ്റം തൂക്കുന്ന സമയത്താണ് കയ്യിൽ വലിയ സഞ്ചിയുമായെത്തിയ സ്ത്രീ വെള്ളം ആവശ്യപ്പെട്ടത്.വെള്ളമെടുക്കാൻ പോകാൻ തുടങ്ങുമ്പോൾ വെള്ളം വേണ്ടെന്നും സഞ്ചി ഇവിടെ വയ്ക്കട്ടെയെന്നും സ്ത്രീ പറഞ്ഞു. അപ്പോൾ സഞ്ചിയിൽ അനക്കം കണ്ട് നോക്കുമ്പോൾ വെള്ള തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടതായും ഭയന്ന വീട്ടമ്മ വീട്ടിൽ കയറി കതക് അടയ്ക്കുകയായിരുന്നെന്നും പറയുന്നു. തുടർന്ന് ഭർത്താവിനെ വിളിച്ചു വിവരം പറഞ്ഞു.

ഭർത്താവ് സുഹൃത്തിനെ ഇക്കാര്യം അറിയിച്ചതോടെ അടുത്ത വീട്ടിൽ നിന്ന് രമ എന്ന ആൾ എത്തി പഞ്ചായത്തംഗം ലൈലയെ വിവരമറിയിക്കുകയായിരുന്നു. ലൈല സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് അടുത്ത വീടുകളുടെ പരിസരങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉടൻതന്നെ പൊലീസിൽ അറിയിക്കുകയും ചെയ്തു. പിന്നീട് ഏറെ തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല.

NEWS
അഭിരാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ക്ഷതമേറ്റതിന്റെ പാടുകൾ, മർദിച്ച ശേഷം പ്രതികൾ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! കൊലപാകതത്തെക്കുറിച്ച് അറിവുണ്ടായിരുന്നു, തെളിവുനശിപ്പിക്കാൻ കൂട്...
05 Nov 2026
BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026