രാഹലഹരി പരിശോധനയ്ക്കെത്തിയ എക്സൈസിനു നേരെ കൂട്ടയാക്രമണം, കരിങ്കല്ല് ആക്രമണം, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

‌തിരുവനന്തപുരം: രാസലഹരി പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്ത രണ്ടം​ഗ സംഘത്തെ രക്ഷിക്കാൻ എക്സൈസിനു നേരെ കൂട്ടയാക്രമണം. അക്രമത്തിൽ ചിറയിൻകീഴ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് സാരമായി പരുക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിച്ചേർന്ന കഠിനംകുളം പോലീസാണ് എക്‌സൈസ് സംഘത്തെ രക്ഷിച്ചത്. ചിറയിൻകീഴ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമാതുറ മാടൻവിള പാലത്തിന് സമീപം രാസലഹരി വില്പന നടത്തിയവരെ പിടികൂടാനെത്തിയത്.

പരിശോധനയിൽ രണ്ടം​ഗ സംഘത്തിൽ നിന്ന് 600 ഗ്രാം രാസലഹരി, 10 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഇവ വില്പനയ്ക്കായി എത്തിച്ച ചിറയിൻകീഴ്, ശാർക്കര, ഒറ്റപ്പന തെരുവിൽ തൈവിളാകം വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ഷാജഹാൻ(28), തിരുവനന്തപുരം, മുട്ടത്തറ, വള്ളക്കടവ് പുതുവൽ പുത്തൻ വീട്ടിൽ നിസാം (25) എന്നിവരെ സംഘം അറസ്റ്റ് ചെയ്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ ദീപുക്കുട്ടൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കെ.ആർ., ബിജു, പ്രിവന്റീവ് ഓഫീസർ ദേവിപ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്കുമാർ, വൈശാഖ്, അജാസ്, റിയാസ് എന്നിവർ ചേർന്നാണ് പെരുമാതുറയിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതികളുമായി സംഭവസ്ഥലത്തുനിന്നും മടങ്ങുമ്പോൾ എക്‌സൈസ് സംഘത്തെ ഒരുകൂട്ടം ആളുകൾ ചേർന്ന് ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

“എന്തുകൊണ്ട് കസ്റ്റഡിയിൽ വിടണം?” കോടതി- “നടിയെ നിരന്തരം അപമാനിക്കുന്നു, സമൂഹത്തിന് സന്ദേശമാകണം”- പ്രോസിക്യൂഷൻ, “പ്രതി റിമാൻഡിലായതോടെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞു”- ഹൈക്കോടതി

കൂടാതെ എക്‌സൈസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ അസഭ്യം പറയുകയും കരിങ്കല്ലുകൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. സഹപ്രവർത്തകൻ വൈശാഖിനെയും പ്രതികൾ മർദിച്ചു. സംഘർഷത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ അജിത് കുമാറിന്റെ കൈവിരലുകൾക്ക് സാരമായി പരിക്കേറ്റു. അരമണിക്കൂറോളം അക്രമികൾ എക്‌സൈസ് സംഘത്തെ തടഞ്ഞുവച്ചു.

പോലീസെത്തി എക്‌സൈസിനെ ആക്രമിച്ച പ്രതികളെ അറസ്റ്റുചെയ്തുനീക്കി. എക്‌സൈസിനെ ആക്രമിച്ചതിന് ഒറ്റപ്പന തെരുവിൽ പുറമ്പോക്ക് വീട്ടിൽ നിസാം, ഒറ്റപ്പന തെരുവിൽ തൈവിളാകം വീട്ടിൽ ഷഹീൻ, ഒറ്റപ്പന സലീല മൻസിലിൽ ആമീൻ എന്നിവരെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് പ്രതികളെയുംകൊണ്ട് എക്‌സൈസ് സംഘത്തിന് മടങ്ങാൻ സാധിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസം ഉണ്ടാക്കിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. കഠിനംകുളം എസ്ഐ പ്രശാന്ത്, സിപിഒമാരായ പ്രവീൺ, ഹാഷിം എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7