കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ രണ്ടാംക്ലാസുകാരി ബസ് കയറി മരിക്കാൻ ഇടയായ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്‌കൂൾബസിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ റോഡിൽ കിടന്ന കേബിൾ വയറിൽ കാൽ കുരുങ്ങി കുട്ടി ബസിനടിയിലേക്ക് വീണാണ് മടവൂർ ഗവ. എൽപിഎസിലെ വിദ്യാർഥിനി കൃഷ്‌ണേന്ദു (7) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 4.15-നായിരുന്നു സംഭവം. കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടം നടന്നത്. കുട്ടികളെ ഇറക്കിയ ശേഷം ബസ് മുന്നോട്ടുപോകവേയായിരുന്നു അപകടം. മടവൂർ മഹാദേവ ക്ഷേത്രത്തിനു സമീപം പുളിമൂട് റോഡ് എംഎസ് ഭവനിൽ ആർ മണികണ്ഠനാചാരി- ശരണ്യ ദമ്പതിമാരുടെ മകളാണ് മരിച്ച കൃഷ്ണേന്ദു. റോഡരികിൽ ഇറങ്ങിയ കുട്ടി, വീട്ടിൽ ആളില്ലാത്തതിനാൽ അടുത്ത വീട്ടിലേക്കു പോകുകയായിരുന്നു.
ഈ സമയം, റോഡിന്റെ വശത്ത് ചുറ്റിയിട്ട നിലയിൽ കിടന്ന കേബിൾ കാണാതെ കാൽ ഉടക്കി കൃഷ്‌ണേന്ദു പിന്നിലേക്കു തെറിച്ചുവീഴുകയായിരുന്നു. അതേസമയം, കുട്ടി വീണതറിയാതെ മുന്നോട്ടെടുത്ത ബസിന്റെ ഇടതുവശത്തെ ചക്രങ്ങൾക്കിടയിൽപ്പെട്ടാണ് അപകടമുണ്ടായത്. ബസിന്റെ ചക്രം കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: കൃഷ്ണനുണ്ണി.
എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ്: റിപ്പോർട്ട് മടക്കിയിട്ടില്ല, സമർപ്പിച്ച രേഖകളിൽ വ്യക്തത വേണം, അന്വേഷണ സംഘത്തോട് ഫയലുമായി നേരിട്ട് ചർച്ചയ്ക്ക് വരണമെന്ന് വിജിലൻസ് ഡയറക്ടർ