എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ്: റിപ്പോർട്ട് മടക്കിയിട്ടില്ല, സമർപ്പിച്ച രേഖകളിൽ വ്യക്തത വേണം, അന്വേഷണ സംഘത്തോട് ഫയലുമായി നേരിട്ട് ചർ‌ച്ചയ്ക്ക് വരണമെന്ന് വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടിൽ അന്വേഷണോദ്യോഗസ്ഥൻ നേരിട്ട് വരണമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയാണ് റിപ്പോർട്ടിൽ കൂടുതൽ വ്യക്തത തേടിയത്. ‌ഫയലുമായി നേരിട്ട് ചർ‌ച്ചയ്ക്ക് വരാനാണ് യോഗേഷ് ഗുപ്ത നിർദേശം നൽകിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിലടക്കമാണ് അന്വേഷണോദ്യോഗസ്ഥൻ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്. തിരുവനന്തപുരം സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. തുടർന്ന് വിജിലൻസ് ഡയറക്റ്റർക്കു റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന കാര്യങ്ങൾ ചൂണ്ടികാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടർ മടക്കി അയച്ചെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ.

എന്നാൽ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് മടക്കിയിട്ടില്ലെന്ന് വിജിലൻ ഡയറക്ടർ വ്യക്തമാക്കി. റിപ്പോർട്ട് മടക്കിയെന്ന രീതിയിൽ നേരത്തേ വാർത്തകൾ വന്നിരുന്നു. ഇത് വാസ്തവവിരുദ്ധമാണ്. റിപ്പോർട്ടിൽ സാങ്കേതികമായ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണോദ്യോഗസ്ഥനോട് വ്യക്തത തേടുക മാത്രമാണ് ചെയ്തത്. കൂടാതെ ഒരു റിപ്പോർട്ട് സമർപ്പിച്ചാൽ അത് സമർപ്പിച്ച എസ്പിയുമായി നേരിട്ട് ചർച്ച നടത്തുകയെന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും വിജിലൻസ് ഡയറക്ടർ വിശദീകരിക്കുന്നു.
ദലിത് പെൺകുട്ടി പീഡിപ്പിച്ചവരിൽ പിതാവിന്റെ സുഹൃത്തുക്കളും, പിതാവിന്റെ ഫോൺവഴി പരിചയപ്പെട്ടത് 40 പേർ, നഗ്നചിത്രങ്ങൾ കാട്ടി കാറിലും പൊതുസ്ഥലത്തും സ്കൂളിലും വീട്ടിൽ വച്ചും പീഡനം, ആളുകളെ അറിയാമെങ്കിലും പെൺകുട്ടിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല- മഹിളാ മന്ദിരത്തിലേക്ക് മാറ്റി

അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും പരാതികൾ തെളിയിക്കാനുള്ള യാതൊരു രേഖകളും സമർപ്പിച്ചില്ലെന്നും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെയാണു വിജിലൻസിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ട് നൽകിയത്. കവടിയാറിലെ വീട് നിർമാണത്തിനായി എസ്ബിഐയിൽനിന്ന് അജിത് 1.5 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണു കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു, ​​നാടുവിടൽ മനോ വിഷമത്തിൽ- മാമിയുടെ ഡ്രൈവറുടേയും ഭാര്യയുടേയും മൊഴിയെടുത്ത് വിട്ടയച്ചു

ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്കു മറിച്ചു കുറവൻകോണത്ത് വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണു കണ്ടെത്തൽ. 2009ലാണ് കോണ്ടൂർ ബിൽഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപയ്ക്കു കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം വായ്പയെടുത്തു. 2013ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷേ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് റജിസ്റ്റർ ചെയ്യാൻ വൈകി. 4 വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്കു ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വിൽപനയ്ക്കു 10 ദിവസം മുൻപ്, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്കു റജിസ്റ്റർ ചെയ്തു. 8 വർഷം കൊണ്ടുണ്ടായ മൂല്യവർധനയാണു വീടിൻറെ വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നുമാണു വിജിലൻസ് കണ്ടെത്തൽ.

ഇതുകൂടാതെ കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിനു മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിൻറെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ സുജിത് ദാസിൻറെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണു സൂചന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7