ഒരിക്കൽ കൂടി മാലയുടെ പിൻവശം കാണൂ’, കുന്തീദേവി’ എന്നു വിശേഷിപ്പിച്ചതും ലൈംഗിക ധ്വനിയോടെ, പരിപാടിക്കിടെ ഹണി റോസ് വിസമ്മതം പ്രകടിപ്പിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റെന്നും പ്രോസിക്യൂഷൻ കോടതിയിൽ

കൊച്ചി: ബോബി ചെമ്മണൂരിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കേസ് പ്രാഥമികമായി നിലനിൽക്കുമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചതും 14 ദിവസത്തെ റിമാൻഡിൽ അയച്ചതും. മാത്രമല്ല ഓഗസ്റ്റ് 7 ന് നടന്ന ഉദ്ഘാടന ചടങ്ങിനിടെ ഹണി റോസിന്റെ കൈകളിൽ അവരുടെ സമ്മതമില്ലാതെ ബോബി പിടിച്ചതും വട്ടത്തിൽ കറക്കിക്കൊണ്ട് ‘ഒരിക്കൽ കൂടി മാലയുടെ പിൻവശം കാണൂ’ എന്നു പരാമർശം നടത്തിയതും ‘കുന്തീദേവി’ എന്നു വിശേഷിപ്പിച്ചതും ലൈംഗിക ധ്വനിയോടെയാണെന്നും അഭിനന്ദനം എന്ന മട്ടിൽ നടത്തിയത് ലൈംഗിക അധിക്ഷേപമാണെന്നും പ്രോസിക്യൂഷൻ നടത്തിയ വാദം കോടതി അംഗീകരിച്ചു.

പരിപാടിക്കിടെ ഹണി റോസ് വിസമ്മതം പ്രകടിപ്പിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റാണെന്ന് പരാതിക്കാരി വ്യക്തമാക്കിയതും കോടതി ചൂണ്ടിക്കാട്ടി. അതിഥിയായി വിളിക്കപ്പെട്ട താൻ അവിടെ പ്രശ്നം ഉണ്ടാക്കേണ്ടതില്ല എന്നു കരുതിയാണ് മൗനം പാലിച്ചതെന്നും പിന്നീട് തന്റെ മാതാവ് ബോബി ചെമ്മണൂരിന്റെ പ്രോഗ്രാം കോ-ഓർഡിനേറ്ററെ വിളിച്ച് അനിഷ്ടം അറിയിച്ചെന്നും ഹണി വ്യക്തമാക്കിയത് കോടതിയിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ അതിനു ശേഷവും ലൈംഗിക അധിക്ഷേപം തുടർന്നതോടെയാണ് അവർ പരാതി നൽകിയത്.

കുന്തീദേവി പരാമർശത്തിനു ശേഷവും സൗഹൃദത്തിലായിരുന്നു.., എല്ലാം വ്യാജ ആരോപണങ്ങളെന്ന് ബോബി…!!! ദുരുദ്ദേശ്യത്തോടു കൂടിത്തന്നെയാണ് ബോബി കയ്യിൽ പിടിച്ചത്…!!! നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിനു തെളിവുണ്ടെന്ന് പ്രൊസിക്യൂഷൻ

യുട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ബോബി ചെമ്മണൂരിന്റെ വാക്കുകളുടെ ചുവടു പിടിച്ച് ഒട്ടേറെ പേർ സമാനമായ ലൈംഗിക അധിക്ഷേപം നടത്തി. അത് സഹിക്കാൻ വയ്യാതായതോടെയാണ് ഹണി പൊലീസിനെ സമീപിച്ചതെന്നും കോടതി പറഞ്ഞു. സ്വാധീന ശേഷിയുള്ള ആളാണ് പ്രതി എന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട് എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും കോടതി പരിഗണിച്ചു. ബോബിക്കു ജാമ്യം നൽകിയാൽ ഇത്തരം പരാമർശങ്ങൾ തുടർന്നും ഉണ്ടാകാനും ഒളിവിൽ പോകാനും സാധ്യതയുണ്ട് എന്നതും പരിഗണിച്ച കോടതി, ജാമ്യം അനുവദിക്കുന്നില്ലെന്നും 14 ദിവസത്തെ റിമാൻഡിൽ അയയ്ക്കാനും ഉത്തരവിടുകയായിരുന്നു.

‘ബോബി പ്രാകൃതനും കാടനും പരമനാറിയുമാണ്, അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ, അതു ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി, ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി?’

എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ..? പരുക്കു വല്ലതും ഉണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യം… രണ്ടു ദിവസം മുൻപ് ഒന്നു വീണിരുന്നു.., കാലിനും നട്ടെല്ലിനും പരുക്കുണ്ട്.., അൾസർ പ്രശ്നമുണ്ടെന്നും ബോബിയുടെ മറുപടി… ജാമ്യം അനുവദിക്കാനാവില്ലെന്നും 14 ദിവസത്തെ റിമാൻഡ് എന്നും കേട്ടതോടെ പ്രതിക്കൂടിൻ്റെ കൈവരിയിൽ പിടിച്ച് ബോബി താഴേക്ക് തളർന്നിരുന്നു…..

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7