തെറ്റുകാരനാണെന്നു കണ്ടാൽ ഏതു കൊമ്പനായാലും നടപടിയുണ്ടാകും..!! എൻഎം വിജയന്റെ കത്ത് കിട്ടി, വായിച്ചില്ല, പുറത്തുവന്ന വിവരങ്ങൾ ​ഗൗരവതരം, – കെ. സുധാകരൻ

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ തനിക്കെഴുതിയ കത്ത് കിട്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കത്ത് ഇതുവരെ വായിച്ചിട്ടില്ല. പുറത്തുവന്ന വിവരങ്ങൾ ഗൗരവതരമാണ്. തെറ്റുകാരനെന്ന് കണ്ടാൽ ഏതു കൊമ്പനായാലും നടപടിയുണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു. നേരത്തെ വിഷയം പരിശോധിച്ച കെപിസിസി സമിതി റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

എൻഎം വിജയനെഴുതിയ ആത്മഹത്യക്കുറിപ്പിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ എന്നിവർക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇരുവരും തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ബത്തേരി അർബൻ ബാങ്ക് നിയമനത്തിനെന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

കൂടാതെ ഐസി ബാലകൃഷ്ണന്റെ താൽപര്യപ്രകാരം മറ്റൊരാളെ നിയമിക്കാൻ മകനെ ബാങ്കിലെ ജോലിയിൽനിന്ന് പുറത്താക്കി. അർബൻ ബാങ്കിൽ 65 ലക്ഷം ബാധ്യതയുണ്ട്, ആരും തിരിഞ്ഞുനോക്കിയില്ല. തന്റെ പേരിൽ അർബൻ ബാങ്കിൽനിന്ന് ലോണെടുത്ത്‌ ബാധ്യത തീർത്തു. ഐസി ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് പണം വാങ്ങിയത്. എന്നാൽ പണം തിരിച്ചു നൽകാൻ ഐസി ബാലകൃഷ്ണൻ തയാറായില്ലെന്നും കുറിപ്പിൽ പറയുന്നു.

രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത വിജയനുണ്ടെന്ന് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും പണം വാങ്ങി, എന്ത് പറ്റിയാലും ഉത്തരവാദിത്തം പാർട്ടിക്ക്. അരനൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ എഴുതിവച്ച നാല് കത്തും പുറത്തുവിടണം, എൻഎം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്തുവിട്ട് കുടുംബം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7