ബാലകൃഷ്ണനും അപ്പച്ചനും പണം വാങ്ങി…!!! എന്ത് പറ്റിയാലും ഉത്തരവാദിത്തം പാർട്ടിക്ക്…, അരനൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ എഴുതിവച്ച നാല് കത്തും പുറത്തുവിടണം, എൻഎം വിജയൻ്റെ ആത്മഹത്യാക്കുറിപ്പ്…

കൽപ്പറ്റ: അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്തുവിട്ട് കുടുംബം. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്തു വന്നത്. നാല് മരണക്കുറിപ്പുകളാണ് എൻഎം വിജയൻ തയ്യാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണ് മകനുള്ള കത്തുകൾ. തന്നെ മുന്നിൽ നിർത്തി പണം വാങ്ങിയ കോൺഗ്രസ് നേതാക്കളുടെ പേരുകളും കെപിസിസി അധ്യക്ഷനെഴുതിയ കത്തിലുണ്ട്.

കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന രീതിയിലുളള വെളിപ്പെടുത്തലുകളാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എഴുതിയ 2 കത്തുകളിലുള്ളത്. പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എൻഎം വിജയൻ കത്തിൽ സൂചിപ്പിക്കുന്നു. ബാങ്ക് നിയമനത്തിനായി പണം വാങ്ങാൻ നിർദ്ദേശിച്ചത് കോൺഗ്രസ് എംഎൽഎ ആണെന്നും പ്രശ്നം വന്നപ്പോൾ നേതൃത്വം കയ്യൊഴിഞ്ഞുവെന്നും കത്തിലുണ്ട്.

അരനൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ എഴുതിവച്ച നാല് കത്തും പുറത്തുവിടണമെന്നും കുടുംബത്തിനുളള കത്തിൽ പറയുന്നു. നാലു പേജിൽ മകൻ വിജിത്തിനെ അഭിസംബോധന ചെയ്താണ് കത്തുള്ളത്. അർബൻ ബാങ്കിലെ കടബാധ്യത പാർട്ടി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണം. മൃതദേഹം ശ്മശാനത്തിൽ അടക്കം ചെയ്യണം.

മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാൻമാർക്ക് വീരമൃത്യു, സ്ഫോടനത്തിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിച്ചിതറി, വാഹനത്തിലുണ്ടായിരുന്നത് 20 സൈനികർ

എന്ത് പറ്റിയാലും ഉത്തരവാദിത്തം പാർട്ടിക്കാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെഴുതിയ സാമ്പത്തിക ബാധ്യതകളെ കുറിച്ചുളള കത്തിൽ ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും പണം വാങ്ങിയെന്ന പരാമർശവുമുണ്ട്. പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മരിക്കേണ്ടി വരുമെന്നും കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തിൽ പറയുന്നു.

അർബൻ ബാങ്ക് നിയമനത്തിന് എൻഎം വിജയൻ വഴി നിരവധിപ്പേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐസി ബാലകൃഷ്ണന് പങ്കുണ്ടെന്നുമാണ് ആരോപണം. രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത വിജയനുണ്ടെന്ന് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിനായി നടത്തിയ ഇടപാടിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് വിജയൻറെ ആത്മഹത്യയ്ക്ക് കാരണമായതെന്നും ആരോപണം ഉയർന്നിരുന്നു. ബാങ്ക് നിയമനത്തിന് എൻഎം വിജയൻ വഴി നിരവധി പേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐസി ബാലകൃഷ്ണന് പങ്കുണ്ടെന്നുമാണ് ആരോപണം.

ഒരാൾ വീണ് തലയ്ക്ക് പരുക്കേറ്റു, അരമണിക്കൂർ നേരത്തേക്ക് പരിപാടി നിർത്തിവെക്കാമായിരുന്നില്ലേ? തലയിടിച്ചാണ് എംഎൽഎ വീണത്, അതിന് ശേഷവും നിങ്ങൾ ചെണ്ടയും മറ്റുമായി ആഘോഷത്തോടെ പരിപാടി തുടർന്നു, എന്തൊരു ക്രൂരതയാണിത്, മനുഷ്യജീവന് ഒരു വിലയുമില്ലേ? മൃദംഗനാദം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി, പരിപാടിയുടെ ബ്രോഷർ ഹാജരാക്കാനും നിർദ്ദേശം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7