വിദേശ പഠനവിസ വാ​ഗ്ദാനം ചെയ്ത് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ, മുൻപും പലയിടത്തും വാടകയ്ക്ക് താമസിച്ച് സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ്

തി​രു​വ​ല്ല: വി​ദേ​ശ​പ​ഠ​ന​ത്തി​ന് വീ​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ല​പ്പോ​ഴാ​യി 10,40,288 രൂ​പ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി​യാ​യ കെ​കെ രാ​ജി (40) യേയാ​ണ് തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് അറസ്റ്റ് ചെയ്തത്. ‌‌ഇ​വ​ർ ഇ​തു​കൂ​ടാ​തെ സ​മാ​ന രീ​തി​യി​ലു​ള്ള നാ​ലു വി​ശ്വാ​സ​ വ​ഞ്ച​നാ​ക്കേ​സു​ക​ളി​ൽ കൂ​ടി മു​മ്പ് പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചു​ന​ക്ക​ര തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി വി​ഷ്ണു മൂ​ർ​ത്തി എം​കെ ഭ​ട്ടി​ൻറെ പ​രാ​തി​യി​ൽ തി​രു​വ​ല്ല പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇപ്പോൾ അ​റ​സ്റ്റ് നടന്നിരിക്കുന്നത്. ഇ​ദ്ദേ​ഹ​ത്തി​ൻറെ മ​ക​ൾ​ക്ക് യു​എ​സി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് വീ​സ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്രതി പ​ണം തട്ടിയെടുത്ത​ത്.

2022 ഏ​പ്രി​ൽ 14ന് ​തി​രു​വ​ല്ല കാ​ട്ടൂ​ക്ക​ര​യി​ലെ വീ​ട്ടി​ൽ താമസിക്കവെ യു​വ​തിക്ക് ആ​ദ്യം 4.5 ല​ക്ഷം രൂ​പ ന​ൽ​കി. തു​ട​ർ​ന്ന്, പ​ല​പ്പോ​ഴാ​യി ഭ​ട്ടി​ൻറെ വെ​ച്ചൂ​ച്ചി​റ​യി​ലെ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നു രാ​ജി​യു​ടെ റാ​ന്നി ക​ന​റാ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു പലപ്പോഴായി ഗൂ​ഗി​ൾ​പേ വ​ഴി​യും അ​ക്കൗ​ണ്ട് മു​ഖേ​ന​യും 5,90,288 കൈ​മാ​റി.

മുംബൈ ബോട്ടപകടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി കുടുംബവും, ആറുവയസുകാരനെ രക്ഷപ്പെടുത്തി, മാതാപിതാക്കൾക്കായി തെരച്ചിൽ, അപകട കാരണം സ്പീഡ് ബോട്ട് നിയന്ത്രണം വിട്ട് യാത്രാബോട്ടിലിടിച്ചത്
എന്നാൽ സംഭവം തട്ടിപ്പാണെന്നു മനസിലായി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 24 നാ​ണ് ഭ​ട്ട് തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വാ​ട​ക​യ്ക്കും മ​റ്റും മാ​റി​മാ​റി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു രാ​ജി​യെ മ​ഞ്ഞാ​ടി​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബികെ സു​നി​ൽ കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്ഐ മു​ഹ​മ്മ​ദ്‌ സാ​ലി​ഹ്, എ​സ് സി​പി​ഒ മ​നോ​ജ്‌, സി​പി​ഒ പാ​ർ​വ​തി എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ​സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലൂ​ടെ ഇ​വ​രെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ർ യാ​ത്ര ചെ​യ്തി​രു​ന്ന കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ​ത്ത​നം​തി​ട്ട അ​ബാ​ൻ ജം​ഗ്ഷ​നി​ൽ എ​ഐ​എം​എ​സ് ട്രാ​വ​ൽ​സ് എ​ന്ന​പേ​രി​ൽ സ്ഥാ​പ​നം ഇ​വ​ർ​ക്കു​ണ്ടെ​ന്നും എ​യ​ർ, ബ​സ് ടി​ക്ക​റ്റു​ക​ൾ, വി​ദേ​ശ​പ​ഠ​ന വീ​സ​ക​ൾ എ​ന്നി​വ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കു​ന്നു​ണ്ടെ​ന്നും രാ​ജി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. തി​രു​വ​ല്ല ഡി​വൈ​എ​സ്പി എ​സ് അ​ഷാ​ദി​ൻറെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7