BREAKING NEWS

‘ജമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, സ്മൃതിയെ തിരുപ്പതി ബാലാജി അനുഗ്രഹിച്ചു, വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ സമൂഹമാധ്യമങ്ങളിൽ വർ​ഗീയ പോസ്റ്റുകൾ!! ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – പ്രകാശ് രാജ്

· · 1 min read
Share: Copied!

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചാംപ്യന്മാരായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വർ​ഗീയ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് രം​ഗത്ത്. കഴിഞ്ഞ ദിവസം ഡബ്ല്യുപിഎല്ലിൽ തങ്ങളുടെ രണ്ടാം കിരീടമാണ് സ്മൃതി മന്ഥനയുടെ നേതൃത്വത്തിലുള്ള ആർസിബി നേടിയത്. മറുവശത്ത്, ജമീമ റോഡ്രിഗസ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ആകട്ടെ ഡബ്ല്യുപിഎൽ ഫൈനലിൽ തുടർച്ചയായ നാലാം തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെയാണ് ഇരു ക്യാപ്റ്റന്മാരെയും താരതമ്യം ചെയ്തുകൊണ്ടുള്ള വർഗീയ പോസ്റ്റ് എക്സിലടക്കം പ്രത്യക്ഷപ്പെട്ടത്. ഇതു ഏറെ വിവാദമാകുകയും ചെയ്തു.

‘ജമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, സ്മൃതി മന്ഥനയെ തിരുപ്പതി ബാലാജി അനുഗ്രഹിച്ചു, വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ എന്നായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. ഈ പോസ്റ്റിൻറെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷമായി പ്രതികരിച്ചത്. ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – #justasking എന്ന ഹാഷ്ടാഗോടെ പ്രകാശ് രാജ് എക്സിൽ കുറിച്ചു. ഇതിനു താഴെയും ഇതു സംബന്ധിച്ച് ചർച്ച നടന്നു.

അതേസമയം നേരത്തെ, ഇന്ത്യൻ വനിതാ ടീം ലോകകപ്പ് ജയിച്ചതിനു പിന്നാലെയും ജമീമ റോഡ്രിഗസിനെതിരെ വ്യാപക സൈബറാക്രമണമുണ്ടായിരുന്നു. ലോകകപ്പ് സെമിഫൈനലിൽ മത്സരവിജയത്തിന് ശേഷം സംസാരിക്കുമ്പോൾ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു എന്ന് ജമീമ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.

ഈ മാസം 5നു വഡോദരയിൽ നടന്ന ഡബ്ല്യുപിഎൽ ഫൈനലിൽ, ഡൽഹിയെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് ബെംഗളൂരു ചാംപ്യന്മാരായത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 203 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം, 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നത്. 41 പന്തിൽ 87 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ഥനയാണ് ചേസിങ്ങിൽ നിർണായക പങ്കുവഹിച്ചത്.

യുദ്ധത്തിനു മുൻപ് ഇറാന്റെ കൈവശമുണ്ടായിരുന്നത് 400 കിലോഗ്രാമിലധികം ഉയർന്ന സമ്പുഷ്ടതയുള്ള യൂറേനിയം, ഏതുനിമിഷവും ഇറാന് ബോംബ് നിർമിക്കാം- യുഎസ്!! അമേരിക്ക ഉപരോധം പൂർണമായി നീക്കിയാൽ 60% യൂറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാൻ ഇറാൻ തയ്യാർ- ആണവ മേധാവി

BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026