കൊച്ചി: ചേലക്കര, വയനാട് ഉപതെരഞ്ഞെെടുപ്പ് ദിവസം ഇ.പി ജയരാജന്റെ ആത്മകഥയെന്ന പ്രസിദ്ധീകരിക്കുന്നുവെന്ന പേരിൽ വന്ന വാർത്തകൾ വ്യാജമെന്ന് സിപിഎം. ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി യു.ആർ പ്രദീപ് വിജയിക്കുമെന്നും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നും ഉറപ്പായതോടെ എതിരാളികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് സിപിഎം ആരോപിക്കുന്നത്. യു ഡി എഫ് കേന്ദ്രങ്ങളിലെ ചില ഉന്നത നേതാക്കളുടെ അറിവോടെയാണ് ഇത്തരമൊരു വ്യാജപ്രചരണം ചേലക്കര, വയനാട് വോട്ടെടുപ്പ് ദിവസം തന്നെ പുറത്തുവിട്ടത് എന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്.
എന്നാൽ തന്റേതെന്ന് പറഞ്ഞ് പ്രസിദ്ധീകരിക്കുന്ന ഒരക്ഷരം പോലും താൻ പറഞ്ഞിട്ടില്ലെന്നും ഒറ്റപ്പേജു പോലും പ്രസിദ്ധീകരിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ തുറന്നടിച്ചു. ഡി സി ബുക്സുമായി ഒരു കരാറുമില്ല. മാതൃഭൂമിയും ഡിസി ബുക്സും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി സമീപിച്ചിരുന്നു. ആലോചിച്ച് പറയാമെന്നു മാത്രമായിരുന്നു മറുപടി നൽകിയത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. തെരഞ്ഞെടുപ്പ് ദിവസം ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു വ്യാജവാർത്ത ഉൽപ്പാദനമെന്നും ഇ.പി. പറഞ്ഞു.
നിങ്ങളെന്താണ് പാക്കിസ്ഥാനിലേക്ക് വരാത്തത്? സൂര്യകുമാറിനോട് പാക് ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി
വയനാട്ടിൽ പുഴുവരിച്ച കിറ്റും കോളനികൾ കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധിയുടെ പേരിൽ പാരിതോഷികങ്ങൾ നൽകിയതും വൻ വിവാദമായതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് പുതിയ നാടകം. പാലക്കാട്ട് യു ഡി എഫ് നേതാക്കൾ താമസിച്ച ഹോട്ടലിലേക്ക് കോടികളുടെ കള്ളപ്പണം കൊണ്ടുവന്നു എന്ന വാർത്തകളും വിവാദമായിരുന്നു. ഇതിന്റെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വിവാദങ്ങൾ കോൺഗ്രസ് ഉണ്ടാക്കിയതാണെന്നും സിപിഎം പറയുന്നു. ചേലക്കരയിൽ പോളിങ്ങിന് ഒരു ദിവസം മുമ്പ് കാറിൽ കടത്തിയ ലക്ഷങ്ങൾ പിടികൂടിയിരുന്നു. ഇതിനുപിന്നിലും കോൺഗ്രസിന് പങ്കുണ്ടെന്നായിരുന്നു സിപിഎം പറഞ്ഞത്.. ഇത്രയേറെ കടുത്ത പ്രതിരോധത്തിലായതോടെയാണ് കെട്ടിച്ചമച്ച ആത്മകഥ വാർത്ത ചാനലുകൾ ഒത്തുചേർന്ന് സംഘടിതമായി പുറത്തുവിട്ടതെന്നാണ് ആരോപണം. യു ഡി എഫിലെ ചില നേതാക്കൾ നൽകിയ വാറോലയുടെ അടിസ്ഥാനത്തിൽ വസ്തുത പോലും അന്വേഷിക്കാതെ മാധ്യമങ്ങൾ വലിയ വിവാദമാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായം.
തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മാധ്യമങ്ങൾ ഇ പി ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ട് വാർത്ത പുറത്തുവന്നത്. ഇ പി ജയരാജൻ പാർടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നു എന്നായിരുന്നു അവകാശവാദം. എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വാർത്ത പുറത്ത് വന്നിരുന്നത്. രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് ഇപി ജയരാജയൻ എന്നായിരുന്നു തലക്കെട്ടുകൾ.
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് വിജയം ഉറപ്പിച്ചിട്ടുണ്ടെന്നും വയനാട്ടിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ യു ഡി എഫിന് കഴിഞ്ഞിട്ടില്ലെന്നതുമാണ് ഈ വാർത്തകൾ സൃഷ്ടിക്കാനുള്ള കാരണമെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. വയനാട്ടിൽ പുഴുവരിച്ച കിറ്റ് വിതരണം ചെയ്ത യൂഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുസ്ലിംലീഗും രംഗത്ത് വന്നിരുന്നു. വയനാട്ടിലെ പ്രചാരണ പ്രവർത്തനങ്ങളിൽ ലീഗിനെ പതാക വിലക്കിയതും പ്രവർത്തകരെ സജീവമായി പങ്കെടുപ്പിക്കാഹത്തിലും വലിയ വിഭാഗം മുസ്ലിംലീഗ് പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ടെന്നും സിപിഎം പറയുന്നു. വയനാട്ടിൽ യുഡിഎഫിന്റെ പാരിതോഷിക വിവാദം കൂടി പുറത്തറിഞ്ഞതോടെ വ്യാജവാർത്തകൾ ഇറക്കി പിടിച്ചുനിൽക്കാൻ യു ഡി എഫ് ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.
പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊലീസിലെ ഉന്നതർ ബലാത്സംഗം ചെയ്തെന്ന പരാതി: കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
എൽഡിഎഫ് മുന്നേറ്റത്തിന് തടയിടാൻ മാത്യു കുഴൽനാടനെയും കെ സി വേണുഗോപാലനെയും ഉപയോഗിച്ച് മറ്റൊരു വ്യാജ വാർത്ത പ്രചരിപ്പിക്കാൻ യുഡിഎഫ് ശ്രമിച്ചിരുന്നു. എന്നാൽ ഇത് തുടക്കത്തിലേ ചീറ്റി. ഇതോടെയാണ് ഇ പിയുടെ പേരിൽ വ്യാജവാർത്ത ഇറക്കി പിടിച്ചുനിൽക്കാൻ പുതിയ നീക്കം തുടങ്ങിയതെന്നും സിപിഎം പറയുന്നു.