BREAKING NEWS

ഇ.പി.യുടെ ആത്മകഥ: കൃത്യമായ രാഷ്ട്രീയ ഗൂഢാലോചന..? തെരഞ്ഞെടുപ്പ് ദിവസം ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം…!!! വ്യാജവാർത്തയെന്ന് ജയരാജൻ, നിയമനടപടി സ്വീകരിക്കും…

· · 1 min read
Share: Copied!

കൊച്ചി: ചേലക്കര, വയനാട് ഉപതെരഞ്ഞെെടുപ്പ് ദിവസം ഇ.പി ജയരാജന്റെ ആത്മകഥയെന്ന പ്രസിദ്ധീകരിക്കുന്നുവെന്ന പേരിൽ വന്ന വാർത്തകൾ വ്യാജമെന്ന് സിപിഎം. ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി യു.ആർ പ്രദീപ് വിജയിക്കുമെന്നും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നും ഉറപ്പായതോടെ എതിരാളികൾ നടത്തിയ ​ഗൂഢാലോചനയുടെ ഭാ​ഗമാണ് ഇതെന്നാണ് സിപിഎം ആരോപിക്കുന്നത്. യു ഡി എഫ് കേന്ദ്രങ്ങളിലെ ചില ഉന്നത നേതാക്കളുടെ അറിവോടെയാണ് ഇത്തരമൊരു വ്യാജപ്രചരണം ചേലക്കര, വയനാട് വോട്ടെടുപ്പ് ദിവസം തന്നെ പുറത്തുവിട്ടത് എന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്.

എന്നാൽ തന്റേതെന്ന് പറഞ്ഞ് പ്രസിദ്ധീകരിക്കുന്ന ഒരക്ഷരം പോലും താൻ പറഞ്ഞിട്ടില്ലെന്നും ഒറ്റപ്പേജു പോലും പ്രസിദ്ധീകരിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ തുറന്നടിച്ചു. ഡി സി ബുക്സുമായി ഒരു കരാറുമില്ല. മാതൃഭൂമിയും ഡിസി ബുക്സും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി സമീപിച്ചിരുന്നു. ആലോചിച്ച് പറയാമെന്നു മാത്രമായിരുന്നു മറുപടി നൽകിയത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. തെരഞ്ഞെടുപ്പ് ദിവസം ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു വ്യാജവാർത്ത ഉൽപ്പാദനമെന്നും ഇ.പി. പറഞ്ഞു.

നിങ്ങളെന്താണ് പാക്കിസ്ഥാനിലേക്ക് വരാത്തത്? സൂര്യകുമാറിനോട് പാക് ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി

വയനാട്ടിൽ പുഴുവരിച്ച കിറ്റും കോളനികൾ കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധിയുടെ പേരിൽ പാരിതോഷികങ്ങൾ നൽകിയതും വൻ വിവാദമായതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് പുതിയ നാടകം. പാലക്കാട്ട് യു ഡി എഫ് നേതാക്കൾ താമസിച്ച ഹോട്ടലിലേക്ക് കോടികളുടെ കള്ളപ്പണം കൊണ്ടുവന്നു എന്ന വാർത്തകളും വിവാദമായിരുന്നു. ഇതിന്റെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വിവാദങ്ങൾ കോൺ​ഗ്രസ് ഉണ്ടാക്കിയതാണെന്നും സിപിഎം പറയുന്നു. ചേലക്കരയിൽ പോളിങ്ങിന് ഒരു ദിവസം മുമ്പ് കാറിൽ കടത്തിയ ലക്ഷങ്ങൾ പിടികൂടിയിരുന്നു. ഇതിനുപിന്നിലും കോൺഗ്രസിന് പങ്കുണ്ടെന്നായിരുന്നു സിപിഎം പറഞ്ഞത്.. ഇത്രയേറെ കടുത്ത പ്രതിരോധത്തിലായതോടെയാണ് കെട്ടിച്ചമച്ച ആത്മകഥ വാർത്ത ചാനലുകൾ ഒത്തുചേർന്ന് സംഘടിതമായി പുറത്തുവിട്ടതെന്നാണ് ആരോപണം. യു ഡി എഫിലെ ചില നേതാക്കൾ നൽകിയ വാറോലയുടെ അടിസ്ഥാനത്തിൽ വസ്തുത പോലും അന്വേഷിക്കാതെ മാധ്യമങ്ങൾ വലിയ വിവാദമാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായം.

മാലിന്യങ്ങളെയും തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരും..!! അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്തും..!!! ഇലോൺ മസ്കും വിവേക് രാമസ്വാമിയും ട്രംപിന്റെ കാബിനറ്റിൽ; അധികച്ചെലവുകളിൽ നിയന്ത്രിക്കുമെന്ന് ട്രംപ്

തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മാധ്യമങ്ങൾ ഇ പി ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ട് വാർത്ത പുറത്തുവന്നത്. ഇ പി ജയരാജൻ പാർടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നു എന്നായിരുന്നു അവകാശവാദം. എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വാർത്ത പുറത്ത് വന്നിരുന്നത്. രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് ഇപി ജയരാജയൻ എന്നായിരുന്നു തലക്കെട്ടുകൾ.

18 വയസ് മുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസത്തിന് മുതിരാതെ കുട്ടികളെ ജനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം..!!! 25 വയസിന് ശേഷം വിവാഹിതരാകരുത്…!! 30 വയസിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യണം…!!

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് വിജയം ഉറപ്പിച്ചിട്ടുണ്ടെന്നും വയനാട്ടിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ യു ഡി എഫിന് കഴിഞ്ഞിട്ടില്ലെന്നതുമാണ് ഈ വാർത്തകൾ സൃഷ്ടിക്കാനുള്ള കാരണമെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. വയനാട്ടിൽ പുഴുവരിച്ച കിറ്റ് വിതരണം ചെയ്ത യൂഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുസ്ലിംലീഗും രം​ഗത്ത് വന്നിരുന്നു. വയനാട്ടിലെ പ്രചാരണ പ്രവർത്തനങ്ങളിൽ ലീഗിനെ പതാക വിലക്കിയതും പ്രവർത്തകരെ സജീവമായി പങ്കെടുപ്പിക്കാഹത്തിലും വലിയ വിഭാഗം മുസ്ലിംലീഗ് പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ടെന്നും സിപിഎം പറയുന്നു. വയനാട്ടിൽ യുഡിഎഫിന്റെ പാരിതോഷിക വിവാദം കൂടി പുറത്തറിഞ്ഞതോടെ വ്യാജവാർത്തകൾ ഇറക്കി പിടിച്ചുനിൽക്കാൻ യു ഡി എഫ് ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.

പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊലീസിലെ ഉന്നതർ ബലാത്സംഗം ചെയ്തെന്ന പരാതി: കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
എൽഡിഎഫ് മുന്നേറ്റത്തിന് തടയിടാൻ മാത്യു കുഴൽനാടനെയും കെ സി വേണുഗോപാലനെയും ഉപയോഗിച്ച് മറ്റൊരു വ്യാജ വാർത്ത പ്രചരിപ്പിക്കാൻ യുഡിഎഫ് ശ്രമിച്ചിരുന്നു. എന്നാൽ ഇത് തുടക്കത്തിലേ ചീറ്റി. ഇതോടെയാണ് ഇ പിയുടെ പേരിൽ വ്യാജവാർത്ത ഇറക്കി പിടിച്ചുനിൽക്കാൻ പുതിയ നീക്കം തുടങ്ങിയതെന്നും സിപിഎം പറയുന്നു.

വോട്ടഭ്യർഥിച്ച് ദേവാലയത്തിലെത്തിയ ഫോട്ടോയും വീഡിയോയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോ​ഗിച്ചു: പ്രിയങ്ക ​ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026