അമരാവതി: ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശി ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 9 മരണം. നിരവധി ഭക്തർക്ക് പരുക്കേറ്റു. ഏകാദശിയോടനുബന്ധിച്ച് ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ വൻതിരക്കുണ്ടായപ്പോഴാണ് അപകടമുണ്ടായത്. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്
ദാരുണമായ സംഭവത്തിൽ ഭക്തർ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പരുക്കേറ്റവർക്ക് വേഗത്തിലും മികച്ച രീതിയിലും ചികിത്സ നൽകാനും സംഭവസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആന്ധ്ര മുഖ്യമന്ത്രി വ്യക്തമാക്കി.
ചന്ദ്രബാബു നായിഡുവിന്റെ പോസ്റ്റ് ഇങ്ങനെ-
“ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും ഞാൻ ദുഃഖിതനായിരുന്നു. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ഭക്തർ മരിച്ചതിൽ വളരെ ദുഃഖമുണ്ട്. ഇരകളുടെ കുടുംബങ്ങളോട് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.”


















































