കൽപകഞ്ചേരി: തിരൂർ – വളാഞ്ചേരി റൂട്ടിലെ സ്വകാര്യ ബസിൽ വിദ്യാർഥിനിയെ കയറിപ്പിടിച്ച 63 കാരൻ അറസ്റ്റിൽ. പൊന്നാനി എരമംഗലം സ്വദേശി പാന്തല്ലൂർ അഷ്‌റഫിനെയാണ് കൽപകഞ്ചേരി ഇൻസ്‌പെക്ടർ കെ. സലീമിന്റെ നേതൃത്വത്തിൽ പുത്തനത്താണിയിൽ അറസ്റ്റ് ചെയ്തത്.
തിരക്കുള്ള ബസുകളിൽ കയറി പെൺകുട്ടികളുടെ അടുത്ത സീറ്റിലിരുന്ന് ശല്യപ്പെടുത്തൽ പ്രതിയുടെ പതിവാണ്. വിദ്യാർഥിനികൾ ഭയന്നാണ് പരാതിപ്പെടാത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

















































