BREAKING NEWS

എന്നെ ഓർത്ത് ആരും കരയണ്ട… ബൈബിൾ വാക്യം കോട്ട് ചെയ്ത് ജോസ് കെ മാണി!! ഒറ്റ നിലപാടേയുള്ളു, അത് ഇടതുപക്ഷത്തിനൊപ്പമാണ്, എന്നും രാവിലെ വന്ന് ഇക്കാര്യം പറയാൻ എനിക്കാവില്ല, കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ട്… തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിന് സീറ്റ് കുറഞ്ഞു, ഈ ആശങ്ക യുഡിഎഫിനുള്ളത്

· · 1 min read
Share: Copied!

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ പടരുന്നതിനിടയിൽ നിലപാട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും ആരാണ് ഈ ചർച്ച നടത്തുന്നതെന്നും ജോസ് കെ മാണി ചോദിച്ചു. അതുപോലെ തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും ബൈബിളിലെ വാക്യം കോട്ടുചെയ്ത് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആരെങ്കിലും ഒപ്പം വരണമെന്ന് പറയുമ്പോൾ തങ്ങളെ എന്തിനാണു കുറ്റം പറയുന്നത്. കേരള കോൺഗ്രസിനുള്ള ബലത്തിന്റെ തെളിവാണിതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസിനു ഒറ്റ നിലപാടേയുള്ളു, അത് ഇടതുപക്ഷത്തിനൊപ്പമാണ്. എന്നും രാവിലെ വന്ന് ഇക്കാര്യം പറയാൻ എനിക്കാവില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 110 സീറ്റുകളിൽ യുഡിഎഫിനു പിന്തുണയുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അത് 80 ആയി കുറഞ്ഞു. ഈ ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

അതുപോലെ പാർട്ടിക്കുള്ളിൽ ഒരു ഭിന്നതയും ഇല്ല, അ‍ഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കുകയാണ്. പാർട്ടി ചർച്ചകളിൽ പല അഭിപ്രായങ്ങൾ വരും, പിന്നീട് അവ ചർച്ച ചെയ്ത് ഒറ്റ തീരുമാനമായി മാറുമെന്നും പാർട്ടിക്കുള്ളിലെ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

അതേസമയം കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. 5 വർഷം മുൻപ് ഞങ്ങളെ യുഡിഎഫ് പുറത്താക്കി. അതിനുശേഷം എൽഡിഎഫിനൊപ്പം ചേരാൻ ഞങ്ങൾ നിലപാടെടുത്തു. അതിൽ ഉറച്ചുനിൽക്കും. സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യങ്ങളും ജോസ് കെ. മാണി തള്ളി. ദുബായിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എൽഡിഎഫ് സത്യാഗ്രഹത്തിൽ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പങ്കെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026