ബംഗളൂരു: കേന്ദ്ര നേതാക്കൾ ഉൾപ്പെടെ 48 രാഷ്ട്രീയക്കാർ ഹണി ട്രാപ്പിൽ അകപ്പെട്ടെന്ന് വെളിപ്പെടുത്തലുമായി കർണാടക മന്ത്രി കെ എൻ രാജണ്ണ. തന്നെയും ചിലർ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനം സിഡികളുടെയും പെൻഡ്രൈവുകളുടെയും ഫാക്ടറിയായെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് നിയമസഭാംഗങ്ങളെ ഹണി ട്രാപ്പിൽ ചിലർ പെടുത്തിയിട്ടുണ്ടെന്ന വിജയപുര എംഎല്‍എ ബസനഗൗഡ പാട്ടീലിന്റെ ആരോപണത്തിന് പിന്നാലെയാണ് രാജെന്ന രംഗത്തെത്തിയത്. ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും നിരവധി എംഎൽഎമാർ ഹണി ട്രാപ്പിൽ ഇരകളായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉത്തരവിട്ടു.