തൃശൂർ: മലയാളിയായ യുവാവിനെ ദുബായിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂര്‍ മന്ദരപ്പിള്ളി വെളിയത്ത് സന്ദീപിന്‍റെ മകൻ അഭിമന്യുവിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വർഷമായി അഭിമന്യു ദുബായിലാണ് താമസിക്കുന്നത്. അമ്മ: സ്വപ്ന. മൃതദേഹം ഇന്ന് നാട്ടിലെത്തും. സംസ്കാരം ഇന്ന് (ഫെബ്രുവരി 11) 10.30ന് കൊരട്ടി ശ്മശാനത്തിൽ വെച്ച് നടക്കും.