നിക്കോഷ്യ: സൈപ്രസ് സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈപ്രസ് തനിക്ക് നൽകിയ പരമോന്നത സിവിലയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മക്കാരിയോസ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പുരസ്കാരം ഇന്ത്യക്കുള്ള ബഹുമതിയാണെന്നും മോദി അഭിപ്രായപ്പെട്ടു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു. യുദ്ധങ്ങൾ ഒഴിവാക്കേണ്ടതാണെന്നാണ് ഇന്ത്യയുടെ നിലപാടെന്നും സൈപ്രസും അതേ ആശയം മുൻപോട്ട് വയ്ക്കുന്നുവെന്നും മോദി ചൂണ്ടികാട്ടി. അതിർത്തികളിലെ സാഹചര്യം നോക്കിയല്ല ഇന്ത്യ – സൈപ്രസ് ബന്ധമെന്നും പ്രധാനമന്ത്രി വിവരിച്ചു.


















































