തിരുവനന്തപുരം: പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാന്‍ സിപിഐ യൂട്യൂബ് ചാനലുമായി എത്തുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ത്താ പ്രചരണത്തിന് വേണ്ടിയാണ് ചാനല്‍.
കനല്‍ എന്ന പേരിലാണ് യുട്യൂബ് ചാനല്‍ തുടങ്ങുക. ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ ചാനല്‍. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതോടെ പാര്‍ട്ടിയുടെ പരിപാടികള്‍ക്കും നേതാക്കള്‍ക്കും ഒരു സ്‌പേസ് കിട്ടുമെന്നാണ് വിലയിരുത്തുന്നത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് വിവരം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ നേതൃത്വം നല്‍കുന്ന സംഘമാണ് ചാനല്‍ നിയന്ത്രിക്കുക എന്നാണ് വിവരം.
നേരത്തെ, ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രായോ?ഗികത കണക്കിലെടുത്ത് പിന്‍മാറുകയായിരുന്നു. പാര്‍ട്ടിയുടെ സമൂഹ മാധ്യമ ഇടപെടലിന്റെ ചുമതലക്കാരനായി രണ്ട് മാസം മുന്‍പ് ആര്‍. രാജഗോപാല്‍ ചുമതലയേറ്റിരുന്നു.