മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട വാവദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകും. എഡിറ്റിങ്ങും സെന്‍സറിങ്ങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കത്തതിനാലാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ വ്യാഴാഴ്ചയോടുകൂടിയാകും എത്തുക എന്നാണ് തിയേറ്റര്‍ ഉടമകളില്‍ നിന്ന് ലഭിക്കുന്ന വിവരം.
റീ എഡിറ്റിങ് കഴിഞ്ഞശേഷം ഞായറാഴ്ച രാത്രി തന്നെ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങളാണ് വെട്ടിമാറ്റിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉള്‍പ്പെടെയുള്ളവയാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്രംഗിയുടെ പേര് മാറ്റി ബല്‍രാജെന്നുമാക്കിയിട്ടുണ്ട്.
അസാധാരണ നടപടിയാണ് ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉണ്ടായത്. നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
രാജൂ… ആദ്യമായി ഒരു വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍
അവധി ദിവസത്തിലാണ് സെന്‍സറിങും റീ എഡിറ്റിങ്ങും നടന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധവും വ്യാപകപരാതികളും ദേശീയ തലത്തിലടക്കം ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് മുഖപത്രത്തിലടക്കം മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അടിയന്തര ഇടപെടലില്‍ അവധി ദിവസത്തില്‍ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.
അതേസമയം എമ്പുരാന്‍’ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ചു കൊണ്ട് നടനും സംവിധായകനുമായ മേജര്‍ രവി രംഗത്തെത്തിയിരുന്നു. അഭിനയിക്കുന്ന സിനിമകളുടെ സ്‌ക്രിപ്റ്റ് ഒരിക്കല്‍ കേട്ടാല്‍, അതില്‍ പിന്നീട് ഒരിടപെടലും നടത്താത്ത നടനാണ് മോഹന്‍ലാല്‍ എന്ന് മേജര്‍ രവി ലൈവ് വീഡിയോയില്‍ വന്നു പറഞ്ഞിരുന്നു. എമ്പുരാന്റെ കാര്യത്തിലും അങ്ങനെ സംഭവിച്ചിരിക്കാം എന്ന നിലപാടിലാണ് മേജര്‍ രവി. എന്നാല്‍, ഇത്രയുമായതും പൃഥ്വിരാജിനെ ബലിയാടാക്കി എന്ന നിലയില്‍ ഒരുപക്ഷത്ത് വ്യാഖ്യാനമുണ്ടായി. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായി. ഇപ്പോഴിതാ, മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ വരുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങളിലേക്ക്:
ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളുടെ ഫോട്ടോ പതിച്ച കൊടികളുമായി സിപിഐഎം പ്രവർത്തകരുടെ ആഘോഷം
‘ഏറെ കാലത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ തിരശീലയിലേക്ക് എത്തിയ ചിത്രമാണ് : എമ്പുരാന്‍… ചിത്രം റിലീസ് ചെയ്തത് മുതല്‍ വിവാദങ്ങള്‍ക്കും തിരി കൊളുത്തി. മലയാളക്കര ഇന്ന് വരെ കാണാത്ത രീതിയില്‍ ചിത്രം തരംഗം സൃഷ്ടിച്ച സമയത്ത് രാപകല്‍ സിനിമക്ക് ഒപ്പം നിന്ന ഫാന്‍സ് അടക്കം ഉള്ള സിനിമാ പ്രവര്‍ത്തകര്‍ക്കും സിനിമ സ്‌നേഹികള്‍ക്കും പ്രഹരം എന്ന രീതിയിലാണ് ലാലേട്ടന്റെ സിനിമകള്‍ എടുത്ത ‘രവി’ എന്ന സംവിധായകന്റെ ലൈവ് ഷോ വരുന്നത്. എമ്പുരാന്‍ സിനിമ അണിയറപ്രവര്‍ത്തകര്‍ക്കും ഫാന്‍സുകാര്‍ക്കും ഒപ്പം കണ്ട ശേഷം ലോകോത്തര നിലവാരം ഉള്ള സിനിമ ആണ് എന്നും സംവിധായകന്‍ പൃഥ്വിരാജിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു ചാനലില്‍ റിവ്യൂ പറഞ്ഞ അദ്ദേഹം പിറ്റെ ദിവസം ഓന്തിനെയും നാണിപ്പിക്കുന്ന വിധത്തില്‍ നിറം മാറി വന്ന് സിനിമയെയും സംവിധായകനെയും വിമര്‍ശിച്ചതും വെറും പബ്ലിസിറ്റിക്ക് വേണ്ടി ആണെന്ന് നമ്മള്‍ മറക്കരുത്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പ്രഷറില്‍ നില്‍ക്കുന്ന അണിയറ പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ആണെന്ന് തെറ്റായ ധാരണകള്‍ ഉണ്ടാക്കാനും ഇയാള്‍ക്ക് കഴിഞ്ഞു. ഇയാള്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികള്‍ ആണ് കേരളത്തിലെ ജനങ്ങള്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല