BREAKING NEWS

നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നു; ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി മോഹന്‍ ഭാഗവതിനെ കണ്ടു

· · 1 min read
Share: Copied!

നാഗ്പുര്‍ : നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതായി വെളിപ്പെടുത്തല്‍. നരേന്ദ്ര മോദി ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി മോഹന്‍ ഭാഗവതിനെ കണ്ടത് അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയാണ്. മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തി 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് സഞ്ജയ് റാവുത്തിന്റെ വെളിപ്പെടുത്തല്‍.

അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായത്. 2029 ലെ തിരഞ്ഞെടുപ്പിനു മുന്‍പ് മോദി വിരമിക്കുന്നുവെന്നാണ് സൂചന. സെപ്റ്റംബറിലാണ് നരേന്ദ്ര മോദി വിരമിക്കാന്‍ പദ്ധതിയിടുന്നതെന്നും സഞ്ജയ് റാവുത്ത് പറയുന്നു.

രാജൂ… ആദ്യമായി ഒരു വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍>

അതേസമയം, നരേന്ദ്ര മോദിയുടെ പിന്‍ഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മോദി തങ്ങളുടെ നേതാവാണെന്നും അദ്ദേഹം തുടരുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ”നമ്മുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029 ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണും” ഫഡ്‌നാവിസ് പറഞ്ഞു.
വെട്ടാത്ത എമ്പുരാന്‍ കാണാന്‍ തിരക്കു കൂട്ടണ്ട; കത്തിവെയ്ക്കാത്ത എമ്പുരാന്റെ പ്രദര്‍ശനം തുടരും

എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് ;തിയറ്ററുകളില്‍ ഡൗണ്‍ലോഡിംഗ്; ഉറക്കമില്ലാതെ തിയ്യേറ്റര്‍ ഉടമകള്‍ ; പ്രദര്‍ശനം എന്ന് അറിയാം

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026